ഡിണ്ടിഗല്‍: തമിഴ്നാട്ടിലെ
ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം
സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്.
പതിനഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.പത്തനംതിട്ടയില്‍ നിന്ന്
ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസ്.