Image

ചെങ്ങന്നൂര്‍: കേരളാ കോണ്‍ഗ്രസ് മനസാക്ഷി വോട്ടിലേക്ക്?

Published on 20 May, 2018
ചെങ്ങന്നൂര്‍: കേരളാ കോണ്‍ഗ്രസ് മനസാക്ഷി വോട്ടിലേക്ക്?
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് തീരുമാനമായില്ല. നിലപാട് പ്രഖ്യാപിക്കാന്‍ കെ.എം. മാണിയും പി.ജെ. ജോസഫും അടക്കം ഒമ്പതുപേര്‍ ഉള്‍പ്പെടുന്ന ഉപസമിതിക്ക് ഇതേവരെ യോഗം ചേരാനും കഴിഞ്ഞിട്ടില്ല.

ഇടതുമുന്നണിയെ പിന്തുണക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് പി.ജെ. ജോസഫ്. തല്‍ക്കാലം നിഷ്പക്ഷ നിലപാട് മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണക്കുന്ന പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ മനഃസാക്ഷി വോട്ടെന്ന നിലപാടിലേക്ക് പാര്‍ട്ടിയെത്തുമെന്നാണ് സൂചന. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക