Image

കഠുവ കേസ്: പ്രതി വ്യാജരേഖ സമര്‍പ്പിച്ചതായി ഫോറന്‍സിക് ഫലം

Published on 20 May, 2018
കഠുവ കേസ്: പ്രതി വ്യാജരേഖ സമര്‍പ്പിച്ചതായി ഫോറന്‍സിക് ഫലം

ജമ്മു: കഠുവ കൂട്ടബലാല്‍സംഗക്കേസില്‍ നിന്ന് രക്ഷപെടാന്‍ പ്രതികളിലൊരാളായ വിശാല്‍ ജംഗോത്ര വ്യാജ തെളിവുണ്ടാക്കിയതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. കുറ്റകൃത്യം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് വിശാല്‍ ശ്രമിച്ചതെന്ന് കൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

രസനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ താന്‍ പരീക്ഷ എഴുതുകയായിരുന്നു എന്ന് വരുത്തിത്തീര്‍ത്ത്  രക്ഷപെടാനാണ് വിശാല്‍ ശ്രമിച്ചത്. എന്നാല്‍,പരീക്ഷപേപ്പറിലേത് എന്ന് പറഞ്ഞ് കോടതിയില്‍ സമര്‍പ്പിച്ച ഒപ്പ് വിശാലിന്റേതല്ലെന്ന് സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്! തെളിഞ്ഞതായാണ് െ്രെകബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. വിശാലിന്റെ സുഹൃത്തുക്കളാരോ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കരുതുന്നത്. 

വിശാലിന്റെ മൂന്ന് സുഹൃത്തുക്കളോട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  വിശാല്‍ ജംഗോത്ര ഉള്‍പ്പടെ 8 പ്രതികളാണ് കഠുവ കൂട്ടബലാല്‍സംഗക്കേസില്‍ ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക