Image

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Published on 21 May, 2018
 ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപൂരിലുള്ള വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 10.40 ഓടെയായിരുന്നു പരീക്ഷണമെന്ന് ഡിഫന്‍സ് റിസേര്‍ച് ആണ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വ്യക്തമാക്കി. വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയ സംഘത്തെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിനന്ദിച്ചു.
ഇന്ത്യയുടെ നൂതന സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുക്കുന്ന ആദ്യ മിസൈല്‍ ആണിതെന്നും പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഭൂതലത്തില്‍ നിന്നും ആകാശത്തുനിന്നും കടലില്‍ നിന്നും വെള്ളത്തിനടിയില്‍ നിന്നും ഈ മിസൈല്‍ പ്രയോഗിക്കുവാന്‍ കഴിയും.
2017 നവംബറില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സുഖോയ് -30 എം.കെ.ഐ ജെറ്റില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. മാര്‍ച്ചില്‍ രാജസ്ഥാനില്‍ പൊഖ്റാനിലും പരീക്ഷണം നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക