Image

കിംഗ്‌സ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്, മെയ് 26, 27 തീയതികളില്‍

Published on 21 May, 2018
കിംഗ്‌സ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്, മെയ് 26, 27 തീയതികളില്‍
ന്യൂജേഴ്‌സി : അമേരിക്കന്‍ മണ്ണില്‍ ആവേശത്തിന്റെ യോര്‍ക്കര്‍ എറിഞ്ഞ് കിംഗ്‌സ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ്. മെയ് 26, 27 തിയതികളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അമേരിക്കയിലെ എട്ട് പ്രഫഷണല്‍ ടീമുകള്‍ ബാറ്റേന്തും .കായിക പ്രേമികളുടെ പ്രിയ ഗ്രൗണ്ടായ ന്യൂജേഴ്‌സിയിലെ ഏറ്റവും വലിയ പാര്‍ക്കായ പ്രിന്‍സ്റ്റണിലെ മേര്‍സര്‍ കൗണ്ടി പാര്‍ക്കിലെ മൂന്ന് ഗ്രൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. (Mercer Coutny Park - 1638 old Trenton road , Princeton Junction, NJ 08550)

മൂന്നു വര്‍ഷം മുന്‍പ് 2015ല്‍ ആണ് കിംഗ്‌സ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയത്. രാജ്യത്തെ മലയാളികളുടെയും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ആവേശമാണ് കിംഗ്‌സ് ക്രിക്കറ്റ് ക്ലബിന്റെ ആദ്യ ടൂര്‍ണമെന്റിന്റ പ്രചോദനം .പ്രത്യേകം തയാറാക്കിയ പിച്ചില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ വളരെ നേരത്തേ സോഷ്യല്‍ മീഡിയയില്‍ "ഞങ്ങളും വരുന്നു" ക്യാംപയിന്‍ തുടങ്ങിയിരുന്നു.

അത്യധികം ആവേശകരമാകുന്ന ഫൈനല്‍ മത്സരം മെയ് 27, ഞായറാഴ്ച്ച കൃത്യം 12:00 മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാ ക്രിക്കറ്റ് പ്രേമികളേയും ഈ കായിക മാമാങ്കത്തിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :അലക്‌സ് ജോണ്‍ : 9083136121, സുനോജ് മല്ലപ്പള്ളി :2674633085, ഡാനി ടോം : 7322153189, മിതുല്‍ ജേക്കബ് : 9179038066, ലെവിന്‍ ഐസക് : 8134844923, ബിനു മല്ലപ്പള്ളി 267 2354 345
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക