ഹൈദരാബാദ്: ബി.ജെ.പി
നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബന്ദാരു ദത്താത്രേയയുടെ മകന് ബന്ദാരു
വൈഷ്ണവ് (21) മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്ച്ചെയയിരുന്നു
അന്ത്യം. മെഡിക്കള്‍ വിദ്യാര്‍ത്ഥിയായിരുന്നു വൈഷ്ണവ്.
കുടുംബത്തോടൊപ്പം
ഇന്നലെ രാത്രി അത്താഴം കഴിക്കവെ കുഴഞ്ഞ് വീണ വൈഷ്ണവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍
എത്തിക്കുകയായിരുന്നു. യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുഴപ്പമൊന്നുമില്ലെന്നും
വീട്ടില്‍ പോകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രി 12.30 മണിയോടു
കൂടി ഹൃദയ സ്തംഭനം സംഭവിക്കുകയായിരുന്നു.
മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിയായ വൈഷ്ണവ് ബന്ദാരു ദത്താത്രേയയുടെ ഏക
മകനാണ്. ശരീരം മെലിയാനായി വൈഷ്ണവ് കര്‍ശനമായ ഡയറ്റ് എടുത്തിരുന്നതായാണ്
ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതാവാം പെട്ടെന്നുള്ള മരണത്തിനു
കാരണമായതെന്നും സൂചനയുണ്ട്.
ഒരു സഹോദരി ആണ് വൈഷ്ണവിനുള്ളത്.