Image

വേതനത്തിനു വേണ്ടി മാത്രം ചെയ്യുന്ന തൊഴിലായി' അധിക്ഷേപിക്കരുതെന്ന് ദീപ നിശാന്ത്

Published on 25 May, 2018
വേതനത്തിനു വേണ്ടി മാത്രം ചെയ്യുന്ന തൊഴിലായി' അധിക്ഷേപിക്കരുതെന്ന്  ദീപ നിശാന്ത്
നഴ്‌സിംഗ് സേവനത്തെ 'വേതനത്തിനു വേണ്ടി മാത്രം ചെയ്യുന്ന തൊഴിലായി' അധിക്ഷേപിക്കരുതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്.

മരിച്ചു കിടക്കുമ്പോള്‍ പോലും, 'എനിക്കാരുണ്ട്?'', ''ഞങ്ങള്‍ക്കാരുണ്ട്?'', എന്ന നിലവിളികള്‍ മാത്രമേ മരണവീട്ടില്‍ നിന്നും കേട്ടിട്ടുള്ളൂ.. ഒറ്റക്കൊരാള്‍ ഈ ഭൂമിയില്‍ നിന്നും കടന്നു പോകുമ്പോള്‍, അയാള്‍ക്കാരുണ്ട് ? എന്ന ആകുലതയൊന്നും നിലവിളികളില്‍ കാണാറില്ല... ലിനി വ്യത്യസ്തയാകുന്നതും അവിടെയാണ്. തന്റെ അസാന്നിധ്യത്തെ പ്രിയപ്പെട്ടവര്‍ എങ്ങനെ മറികടക്കുമെന്ന വേവലാതി... അവര്‍ തനിച്ചാകരുതെന്ന കരുതല്‍... എത്ര ഉജ്ജ്വലമായ മരണക്കുറിപ്പായിരുന്നു അത്.. മരണമടുത്തെത്തുമ്പോഴും, അത് തിരിച്ചറിയുമ്പോഴും ഇത്ര സമചിത്തതയോടെ അതിനെ നേരിടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല..

വേണ്ടത്ര മുന്‍കരുതലില്ലാത്തതു കൊണ്ടാണ് ലിനി മരണപ്പെട്ടത്, അതിനെ മഹത്വവത്കരിക്കേണ്ടതില്ല എന്നൊക്കെയുള്ള മഹദ്വചനങ്ങള്‍ കണ്ടു.. നേഴ്‌സിങ്ങ് വേതനമുള്ള തൊഴില്‍ മാത്രമാണ്, സേവനമല്ല എന്ന വാക്കുകളും കേട്ടു. ലിനിയുടെ മരണം മഹത്വവത്കരിക്കേണ്ട ഒന്നു തന്നെയാണ്. ലിനിയെപ്പോലുള്ളവരുടെ സേവനത്തെ ' വേതനത്തിനു വേണ്ടി മാത്രം ചെയ്യുന്ന തൊഴിലായി 'അധിക്ഷേപിക്കരുത്. നേഴ്‌സിങ്ങിനെ ഒരു മോശം തൊഴിലായി കാണുന്ന നിരവധി പേര്‍ നമ്മുടെ നാട്ടിലിപ്പോഴുമുണ്ട്. നേഴ്‌സുമാരുടെ 'കൊടുംക്രൂരതകളെപ്പറ്റി ' വീഡിയോ ഇറക്കിക്കളിക്കുന്നവരുണ്ട്. ഉറക്കം പോലുമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്‌സുമാരെയും ഡോക്ടര്‍മാരേയും ചേര്‍ത്ത് ഗോസിപ്പ് കഥകളിറക്കി ആനന്ദമൂര്‍ച്ഛയടയുന്ന വികൃതജന്മങ്ങളുണ്ട്... അവരെപ്പോലുള്ളവരൊക്കെ തിരിച്ചറിയണം.. ഈ തൊഴിലിന്റെ മഹത്വം.. അതിന് അവരെ അല്‍പ്പം മഹത്വവല്‍ക്കരിച്ചാലും തെറ്റില്ല!

സന്ദര്‍ഭവശാല്‍ അനില്‍ പള്ളൂരിന്റെ വരികള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നു!

'കെട്ടിപ്പിച്ചു അസുഖം മാറ്റുന്ന അമ്മമാരോടും
ഓതിയ വെള്ളം അണ്ണാക്കില്‍ ഒഴിച്ച് അസുഖം മാറ്റുന്ന സിദ്ധന്മാരോടും
കെട്ടിപിടിച്ചു സ്‌തോത്രം പറഞ്ഞു രോഗശമനം നല്‍കുന്ന പാസ്റ്റര്മാരോടും
നിപ വൈറസ് ബാധയേറ്റ രോഗികളുടെ അടുത്തു പോയി അസുഖം ഭേദമാക്കാന്‍ അവരുടെ അനുയായികള്‍ ഒന്ന് അഭ്യര്‍ത്ഥിക്കണം ...പ്ലീസ്' 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക