Image

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌.ഐ ദീപക്കിന്‌ ജാമ്യം

Published on 28 May, 2018
വരാപ്പുഴ കസ്റ്റഡി മരണം: എസ്‌.ഐ ദീപക്കിന്‌ ജാമ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ പ്രതിയായ എസ്‌.ഐ ദീപക്കിന്‌ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശ്രീജിത്തിനെ മര്‍ദ്ദിച്ചതിലും മരണത്തിലും തനിക്ക്‌ പങ്കില്ലെന്ന്‌ വ്യക്തമാക്കി ദീപക്ക്‌ നല്‍കിയ ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വിശദീകരണം കൂടി കേട്ട ശേഷമാണ്‌ ജാമ്യം അനുവദിച്ചത്‌.

എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നില്‍ ഹാജരായി ഒപ്പിടുക, ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്‌ക്കുക, എറണാകുളം വിചാരണ കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത്‌ എന്നീ ഉപാധികളോടെയാണ്‌ ജാമ്യം.

ഏപ്രില്‍ 24 മുതല്‍ ഹര്‍ജിക്കാരന്‍ റിമാന്‍ഡില്‍ കഴിയുകയാണ്‌. എസ്‌.പി അടക്കം മേലുദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തന്നെ ബലിയാടാക്കുകയാണെന്നും എസ്‌.ഐ പറഞ്ഞു. എന്നാല്‍ ശ്രീജിത്ത്‌ ഉള്‍പ്പെടെയുള്ള പ്രതികളെ ദീപക്ക്‌ മര്‍ദ്ദിച്ചതായി കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവരടക്കം എട്ട്‌ പേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന്‌ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക