അറ്റ്ലാന്റ: അറ്റ്ലാന്റയിലെ ബയോഐവിടി കമ്പനിയില്‍ ഏഷ്യ റീജ്യാന് ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് അനലിസ്റ്റായ തിരുവനന്തപുരംവള്ളോന്തറയില് ആന്‍സി ജോസ് (43) വാഹനാപകടത്തില്‍ മരിച്ചു. കാര്‍ ട്രെയിലര്‍ ലോറിക്കു പിന്നിലിടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മൂന്നു മക്കളില്‍ നവോമി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്.
മറ്റു മക്കളായ അന, ഇവ എന്നിവര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
ആന്‍സിയുടെ സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന്അറ്റ്ലാന്റയില്.
ന്യുയോര്‍ക്കിലെ ലോങ്ങ് ഐലന്റ് യൂണിവേഴ്സിറ്റിയില്‍ വെബ് ഡെവലപ്പ്മെന്റ് വിഭാഗം ഡയറക്ടായ എറണാകുളം കടവന്ത്ര വില്ലോത്ത് വിനോദിന്റെ ഭാര്യയായണ്. മക്കളുമൊത്ത് സൗത്ത് കരോലിനയിലെ ബീച്ചിലേക്ക് കാര്‍ ഓടിച്ചു പോകുമ്പോള്‍ അഗസ്തയിലായിരുന്നു അപകടം.
നവോമി അപകട നില തരണം ചെയ്തിട്ടുണ്ട്. അനയുടെ ഇരട്ട സഹോദരിയാണ് നവോമി. ആന്‍സിയുടെ മാതാപിതാക്കളായ തോമസ് വി. ജോസ്, ലാലി എന്നിവര്‍ എത്തിയിട്ടുണ്ട്