Image

കെ.സി. ആര്‍.എം. നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

ചാക്കോ കളരിക്കല്‍ Published on 29 May, 2018
കെ.സി. ആര്‍.എം.  നോര്‍ത്ത് അമേരിക്കയുടെ  എട്ടാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്
കെ.സി. ആര്‍.എം. -നോര്‍ത്ത് അമേരിക്കയുടെ യുടെ എട്ടാമത് ടെലികോണ്‍ഫറന്‍സ് മെയ് 09, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. ശ്രീ എ. സി. ജോര്‍ജ് മോഡറേറ്ററായിരുന്നു. അമേരിക്കയുടെ പല ഭാഗങ്ങളില്‍ നിന്നുമായി അനേകര്‍ അതില്‍ പങ്കെടുത്തു. ശ്രീ എബ്രഹാം നെടുങ്ങാട്ട് 'എന്‍ഡോഗമിയും ഇടവകാംഗത്വവും' എന്ന വിഷയം അവതരിപ്പിച്ചു. ക്‌നാനായ സമുദായാംഗവും ഈ വിഷയത്തെ സംബന്ധിച്ച് ചരിത്ര/സാമൂഹ്യ/സഭാ തലങ്ങളില്‍ ഗാഢമായ പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള അദ്ദേഹം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കോട്ടയം അതിരൂപതയും പ്രവാസികളായ ക്‌നാനായക്കാരും ഏതു ദിശയിലൂടെയാണ് ആ വിഷയത്തില്‍ മുന്‍പോട്ടുപോകേണ്ടെത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു അവതരണം ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ചവര്‍ക്ക് നല്‍കുകയുണ്ടായി.

സ്വജാതിവിവാഹം നിര്‍ബന്ധമായി പാലിച്ചിരിക്കണമെന്നും സമുദായത്തില്‍നിന്നും മാറി വിവാഹം കഴിക്കുന്നവര്‍ക്ക് ഇടവകാംഗത്വം നിഷേധിക്കണമെന്നുമുള്ള അഭിപ്രായവുമായി ആരും മുന്‍പോട്ടുവന്നില്ല.

സീറോ-മലബാര്‍ സഭയുടെ പരമോന്നത അധികാരമായ പൗരസ്ത്യ തിരുസംഘത്തിന്റെ കഴിഞ്ഞ മുപ്പത്തിരണ്ടുവര്‍ഷത്തെ തുടര്‍ച്ചയായ തീരുമാനത്തെ മാറ്റിക്കിട്ടാന്‍ രാപകലില്ലാതെ പരിശ്രമിക്കുന്ന ക്‌നാനായ സമുദായത്തിലെ ഒരു വ്യക്തിപോലും ആ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച് എന്‍ഡോഗമി എന്തുകൊണ്ട് സമുദായ തലത്തില്‍ മാത്രമല്ലാ സഭാതലത്തിലും നിലനിര്‍ത്തണം എന്ന് വാദിച്ച് സ്ഥാപിച്ചില്ല എന്നകാര്യം ഒരു ചോദ്യമായി അവശേഷിക്കുന്നു. അതുകൊണ്ട് കോണ്‍ഫെറന്‍സില്‍ സംബന്ധിച്ചവരെ ബോദ്ധ്യപ്പെടുത്താനുള്ള നല്ലൊരവസരം എന്‍ഡോഗമി വക്താക്കള്‍ നഷ്ടപ്പെടുത്തിക്കളയുകയാണ് ചെയ്തത്.

വിഷയാവതരണത്തിനുശേഷം ദീര്‍ഘമായ ചര്‍ച്ച നടക്കുകയുണ്ടായി. കോട്ടയം അതിരൂപതയുടെയും ഷിക്കാഗോ സീറോ-മലബാര്‍ രൂപതയുടെയും മേലധ്യക്ഷന്മാരുടെ എന്‍ഡോഗാമി വിഷയം സംബന്ധിച്ച നിലപാടിനെയും റോമില്‍നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദേശങ്ങളെ നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതില്‍ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ചവര്‍ ആശങ്ക പ്രകരിപ്പിച്ചു. അതിന്റെ ഫലമായി ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന് റോമിന്റെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് കാണിച്ച് ഒരു മെമ്മോറാണ്ടം നല്‍കാനും തീരുമാനിക്കുകയുണ്ടായി. ജനറല്‍ കോര്‍ഡിനേറ്ററെ അക്കാര്യം ചുമതലപ്പെടുത്തി.

കെ സി ആര്‍ എം-നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയതായി ഒരു ഇമെയില്‍ ഐഡി ഉണ്ടാക്കി. kcrmnorthamerica@gmail.com മേലില്‍ കെ സി ആര്‍ എം-നോര്‍ത്ത് അമേരിക്കയെ സംബന്ധിക്കുന്ന കത്തിടപാടുകള്‍ ഈ ഇമെയില്‍വഴി നടത്തണമെന്ന് എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.
ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന് അയച്ച മെമ്മോറാണ്ടത്തിന്റെ പകര്‍പ്പിന്റെ ലിങ്ക് ഈ റിപ്പോര്‍ട്ടിന്റെകൂടെ അയക്കുന്നു.
file:///C:/Users/ckala/Desktop/KCRM%20Memorandum%20-%20Copy.pdf
ചാക്കോ കളരിക്കല്‍
ജനറല്‍ കോര്‍ഡിനേറ്റര്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക