Image

രാഹുല്‍ ഗാന്ധിയെ നിപ്പാ വൈറസിനോട് ഉപമിച്ച് ഹരിയാന മന്ത്രി

Published on 29 May, 2018
രാഹുല്‍ ഗാന്ധിയെ നിപ്പാ വൈറസിനോട് ഉപമിച്ച് ഹരിയാന മന്ത്രി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിപ്പാ വൈറസിനോട് ഉപമിച്ച് ഹരിയാന മന്ത്രി രംഗത്ത്. ആരോഗ്യമന്ത്രി അനില്‍ വിജാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി നിപ്പാ വൈറസിനെ പോലെയാണ്. അദ്ദേഹവുമായി അടുത്തു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അനില്‍ വിജ് ട്വീറ്റ് ചെയ്തു.

നേരത്തേയും വിവാദ പരാമര്‍ശവുമായി അനില്‍ വിജ് രംഗത്തെത്തിയിരുന്നു. നെഹ്‌റുവിനെയും ഗാന്ധിയെയും പോലെയല്ല ഭഗത് സിംഗും ലാലാ ലജ്പത് റായിയുമെന്നും ഒരു വടി പോലും ഉപ!യോഗിക്കാതെയാണ് അവര്‍ രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയതെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക