Image

ഗൗരി ലങ്കേഷ്‌ വധക്കേസ്‌: കുറ്റപത്രം സമര്‍പ്പിച്ചു; നവീന്‍ കുമാര്‍ മുഖ്യപ്രതി

Published on 30 May, 2018
 ഗൗരി ലങ്കേഷ്‌ വധക്കേസ്‌: കുറ്റപത്രം സമര്‍പ്പിച്ചു; നവീന്‍ കുമാര്‍ മുഖ്യപ്രതി
ബംഗലൂരു: മാധ്യമപ്രവര്‍ത്തക ഗൗര ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. ഹിന്ദു യുവസേന പ്രവര്‍ത്തകനായ കെ.ടി നവീന്‍ കുമാര്‍ ആണ്‌ കേസിലെ മുഖ്യപ്രതി. 661 പേജുള്ള കുറ്റപത്രമാണ്‌ പ്രത്യേക അന്വേഷണ സംഘം എട്ടു മാസത്തെ അന്വേഷണത്തിനു ശേഷം കോടതിയില്‍ സമര്‍പ്പിച്ചത്‌. അനുബന്ധ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

131 മൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഗൗരിയുടെ കൊലപാതകികളെ കുറിച്ച്‌ നവീന്‌ വ്യക്തമായ വിവരമുണ്ടെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു. ഗൗരിയുടെ വീടിന്റെ പരിസരത്ത്‌ നിരീക്ഷണം നടത്തി വിവരങ്ങള്‍ കൈമാറിയത്‌ പ്രവീണ്‍ എന്ന രണ്ടാംപ്രതിയാണ്‌. കൊലയാളികള്‍ക്ക്‌ സ്‌കൂട്ടറും മറ്റും നല്‍കിയും ഇയാളാണ്‌.

ഗൗരിയുടെ രാജരാജേശ്വരി നഗറിലുള്ള വീട്ടില്‍ നവീനും പ്രവീണും പല തവണ നിരീക്ഷണത്തിന്‌ എത്തിയിട്ടുണ്ടെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു. വീട്ടിലേക്ക്‌ എത്തുന്നതിനും തിരിച്ചുപോകുന്നതിനുമുള്ള വഴി സ്‌കൂട്ടറില്‍ എത്തിയവര്‍ക്ക്‌ നല്‍കിയും ഇവരാണ്‌.

2017 സെപ്‌തംബര്‍ അഞ്ചിന്‌ വീടിനു മുന്നിലാണ്‌ ഗൗരി ലങ്കേഷ്‌ സ്‌കൂട്ടറില്‍ എത്തിയ അക്രമികളുടെ വെടിയേറ്റ്‌ മരിച്ചത്‌. കേസില്‍ നവീനെ ഫെബ്രുവരി പകുതിയോടെയാണ്‌ കര്‍ണാടക പോലീസിലെ െ്രെകംബ്രാഞ്ച്‌ വിഭാഗം കസ്റ്റഡയിലെടുത്തത്‌. കേസില്‍ ഹിന്ദു ജനജാഗ്രത സമിതിയും സനാതന്‍ സന്‍സ്‌താനയുടെയും പ്രവര്‍ത്തകരായ അഞ്ചു പേരാണ്‌ അറസ്റ്റിലായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക