ചെങ്ങന്നൂരിലെ ജനവിധി മാനിക്കുന്നുവെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന് പ്രസ്താവനയില്‍ പറഞ്ഞു. യു.ഡി.എഫിന് ഇത്രയും കനത്ത പരാജയം എങ്ങനെ ഉണ്ടായി എന്ന് സത്യസന്ധവും സമഗ്രവുമായി പരിശോധിക്കേണ്ടിയിരിക്കുന്നു. പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന നിലയില്‍ ഉണ്ടാകണം. തൊലിപ്പുറത്തുള്ള ചികിത്സയല്ല, രോഗമറിഞ്ഞുള്ള ചികിത്സയാണ് വേണ്ടത്. അതിലൂടെ യു.ഡി.എഫിന് നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കുന്നതിന് ആവശ്യമായ കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് മുന്നോട്ട് പോകണമെന്നും സുധീരന് പറഞ്ഞു.