Image

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ പിന്തുണ ഇരു മുന്നണികള്‍ക്കും

Published on 31 May, 2018
മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ പിന്തുണ ഇരു മുന്നണികള്‍ക്കും
ടാമ്പാ, ഫ്‌ളോറിഡ: കഴിഞ്ഞ് 28 വര്‍ഷങ്ങളായി ഫ്‌ളോറിഡയില്‍ നിറഞ്ഞുനില്‍ക്കുന്ന മുത്തശ്ശി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) ഫൊക്കാന, ഫോമ സംഘടനകളിലെ ഇരു മുന്നണികളേയും പിന്തുണച്ചുവരുന്ന ഒരു സംഘടനയാണ്.

രണ്ട് അംബ്രല്ലാ അസോസിയേഷനുകളിലും ഡെലിഗേറ്റുകളെ അയയ്ക്കുന്നുമുണ്ട്. ഏതു സംഘടനയില്‍പ്പെട്ട സാമൂഹിക- സാംസ്കാരിക നേതാക്കന്മാരായാലും അവര്‍ക്ക് എം.എ.സി.എഫിന്റെ ആസ്ഥാനമായ കേരളാ സെന്ററില്‍ സ്വീകരണം നല്കിവരാറുമുണ്ട്.

മെയ് 30-ന് ഇ-മലയാളിയില്‍ വന്ന ഒരു വാര്‍ത്തയാണ് ഈ കുറിപ്പിന് അടിസ്ഥാനം. ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന രണ്ട് പേരുടേയും പ്രതിനിധികള്‍ അവരവരുടെ കണ്‍വന്‍ഷനുകളില്‍ സംബന്ധിക്കുന്നു എന്നിരിക്കെ ഒരു സ്ഥാനാര്‍ത്ഥിയേയോ, അവരുടെ സംഘടനയേയോ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും എം.എ.സി.എഫിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. വന്ന വാര്‍ത്ത സംഘടനയുടെ അറിവോടെയുമല്ല.

ഫോമയിലും ഫൊക്കാനയിലും എം.എ.സി.എഫിന് അംഗത്വമുണ്ട്. അതുകൊണ്ടുതന്നെ രണ്ട് സംഘടനകളിലേയും സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേരുന്നതായി മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റ് സജി കരിമ്പന്നൂര്‍ ഒരു പ്രസ്താവനയിലൂട അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക