Image

തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് പോലീസ്

Published on 02 June, 2018
തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് പോലീസ്
തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ചെന്നൈ അണ്ണാ നഗര്‍ സ്വദേശിനിയുടേതാണ് മൃതദേഹം. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേത് അല്ലെന്ന് സഹോദരന്‍ ജെയിസും രാവിലെ പറഞ്ഞിരുന്നു. മൃതദേഹത്തിന്റെ ഉയരത്തിലും പ്രായത്തിലും വ്യത്യാസമുണ്ട്. പല്ലില്‍ കെട്ടിയ കന്പി ജെസ്‌നയുടേത് പോലെയല്ലെന്നും ജെയിസ് മാധ്യമങ്ങളോട് പറഞ്ഞു.

ജെസ്‌ന തിരോധാനക്കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ചെങ്കല്‍പ്പേട്ടില്‍ എത്തുകയും ചെയ്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക