ഷെയ്ഖ് സായിദ് ഇയര്‍ ആഘോഷം : ഷാര്‍ജയില്‍ ആയിരം പേര്‍ക്ക് സൗജന്യ വൈദ്യദന്ത പരിശോധന
GULF
04-Jun-2018
ഷാര്‍ജ: ഷെയ്ഖ് സായിദ് ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചു ഷാര്‍ജയിലെ അല്‍ ലുലു മെഡിക്കല്‍ സെന്റര്‍ ആയിരം പേര്‍ക്ക് സൗജന്യ വൈദ്യദന്ത പരിശോധന പ്രഖ്യാപിച്ചു. ദന്ത പരിശോധനക്ക് ആര്‍ക്കും വരാം എന്നാല്‍ ഓര്‍ത്തോഡോന്റിക് പരിശോധന 13 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമാകും ലഭിക്കുക. ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവയും പരിശോധിച്ച് നല്‍കും. മൂന്നു മാസക്കാലമാണ് സൗജന്യ പരിശോധനയുണ്ടാവുക. താല്പര്യമുള്ളവര്‍ ജൂണ്‍ 10 നു മുമ്പായി 065646252 എന്ന നമ്പറില്‍ വിളിച്ചു രജിസ്തര്‍ ചെയ്യണം. അല്ലാത്തവര്‍ക്ക് lulumedicalcenter@gmail.com എന്ന ഇമെയില്‍ വഴിയും ബന്ധപ്പെടാം.
?'മൂന്നു മാസം കൊണ്ട് ആയിരം പേര്‍ക്ക് ഇതിന്റെ ഗുണം ലഭ്യമാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. സ്‌നേഹാദര പൂര്‍വ്വം സായിദ് ഇയര്‍ ആഘോഷത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായാണ് പൊതുജനത്തിന് ഉപകാരമായ ഇത്തരമൊരു പരിപാടിക്ക് രൂപം നല്‍കിയതെന്ന് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോക്ടര്‍ സറീന മൂര്‍ക്കന്‍ പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments