Image

ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ആഘോഷിച്ചു

ജീമോന്‍ റാന്നി Published on 05 June, 2018
ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ആഘോഷിച്ചു
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഒന്‍പതാമത് വാര്‍ഷികദിനം ജൂണ്‍ 3ന് എല്ലാ ഇടവകപള്ളികളിലും പ.കുര്‍ബാനയ്ക്ക് ശേഷം ഭദ്രാസനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളോടെ സമുചിതമായി ആഘോഷിച്ചു.

ഭദ്രാസന സഹായമെത്രാപ്പോലീത്താ അഭിവന്ദ്യ. സഖറിയാസ് മാര്‍ അപ്രേം, ഇടവകകള്‍ക്ക് അയച്ച കല്പനയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലത്ത് ഭദ്രാസനത്തിന്റെ ചെറുതും വലുതുമായ ആത്മീയവും ഭൗതികവുമായി അനുഗ്രഹിച്ച ദൈവത്തിന് സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നതിനോടൊപ്പം അമേരിക്കന്‍ മണ്ണില്‍ മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസം നിലനിര്‍ത്താന്‍ പരിശ്രമിച്ച തന്റെ പിന്‍ഗാമികളെയും പുരോഹിതന്മാരെയും, വിശ്വാസികളെയും നന്ദിയോട് സ്മരിക്കുന്നതായി അറിയിച്ചു.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍ക്കാലിക ഭദ്രാസന ആസ്ഥാനത്തില്‍ നിന്നും 100 ഏക്കര്‍ സ്ഥലമുള്ള ഭദ്രാസന കേന്ദ്രമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് തന്റെ മുന്‍ഗാമികളുടെയും കഴിഞ്ഞകാല ഭദ്രാസന കൗണ്‍സിലിന്റെയും ഇച്ഛാശക്തിയും സഭ അംഗങ്ങളും സഭയോടും സഭാ നേതൃത്വത്തോടുമുള്ള കുറൂം വിശ്വാസവും കൊണ്ട് മാത്രമാണ് എന്ന് മാര്‍ അപ്രേം അനുസ്മരിച്ചു.

ഇന്ന് ഭദ്രാസനത്തിന് 60ല്‍ പരം  ഇടവകപള്ളികളും 3 മിഷന്‍ സെന്ററുകളുമായി അമേരിക്കയിലെ 38 സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലും കാനഡയിലെ പ്രൊവിന്‍സുകളിലുമായിട്ടുണ്ട്.

വളര്‍ന്നു വരുന്ന അമേരിക്കന്‍ മലയാളികളുടെ തലമുറയെ സഭയോടും വിശ്വാസത്തോടും ചേര്‍ത്തു നിര്‍ത്തുന്നതിന് ആവശ്യമായ ഇംഗ്ലീഷ്  ഭാഷയുടെ ആരാധന ക്രമങ്ങളുടെ വികസന പദ്ധതിയുടെ പൂര്‍ത്തീകരണം ഏകീകരിച്ച് ആരാധന ക്രമത്തിന്റെ പ്രസിദ്ധീകരണം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ്. ഈ സ്വപ്‌ന പദ്ധതിയുമായി സഹകരിച്ച് എല്ലാവര്‍ക്കും മാര്‍ അപ്രേം നന്ദി അറിയിച്ചുയെന്ന് ഭദ്രാസന പി.ആര്‍.ഓ. എല്‍ദോ പീറ്റര്‍ ഔദ്യോഗികമായി അറിയിച്ചു.

 വാര്‍ത്ത അയച്ചത്: ജീമോന്‍ റാന്നി

ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ആഘോഷിച്ചു
ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ആഘോഷിച്ചു
ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക