യുവാവിനെ മര്‍ദ്ദിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു: നാല് പോലീസുകാര്‍ക്കെതിരെ കേസ്;
Published on 06 June, 2018
പോലീസ് സംഘം സഞ്ചരിച്ച കാറില്‍ ഇടിച്ചെന്നാരോപിച്ചു ബൈക്ക് യാത്രക്കാരനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. മര്‍ദ്ദനത്തിന് ഇരയാക്കല്‍ ഉള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍, പ്രതിഷേധിച്ച് വിവധ സംഘടനകള്‍ എടത്തല പോലീസ് സ്റ്റേഷഷനിലേക്ക് മാര്‍ച്ച് നടത്തി. അതിനിടെ ഉസ്മാന്റെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഇയാളുടെ കവിളെല്ലിന് പൊട്ടലുണ്ടെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ ഉസ്മാനെ സ്റ്റേഷന്റെ മുകളിലത്തെ നിലയിലേക്കു മാറ്റി. പിന്നീട് ആംബുലന്‍സ് എത്തിച്ച് ആലുവ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
പോക്സോ കേസിലെ പ്രതിയെ പിടികൂടാനായാണ് മഫ്തിയില്‍ കുഞ്ചാട്ടുകരയിലേക്കു പോയതെന്നും പ്രതിയുമായി തിരികേവരുന്ന വഴി ഉസ്മാന്റെ ബൈക്കില്‍ മുട്ടിയെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല