Image

സി.പി.എം പിന്തുണയില്‍ നേടിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം കേരള കോണ്‍ഗ്രസ്‌ രാജിവച്ചു

Published on 08 June, 2018
സി.പി.എം പിന്തുണയില്‍ നേടിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം കേരള കോണ്‍ഗ്രസ്‌ രാജിവച്ചു

കോട്ടയം: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി യു.ഡി.എഫില്‍ തിരിച്ചെത്തിയതിന്‌ പിന്നാലെ കോട്ടയം ജില്ലാ പ്രസിഡന്റ്‌ സ്ഥാനം കേരളാ കോണ്‍ഗ്രസ്‌ രാജിവച്ചു. സി.പി.എം പിന്തുണയോടെയാണ്‌ ഇവിടെ കേരളാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പദവിയിലെത്തിയത്‌.

എന്നാല്‍ യു.ഡി.എഫില്‍ തിരിച്ചെത്തിയതോടെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ ജില്ലാ പ്രസിഡന്റ്‌ സഖറിയാസ്‌ കുതിരവേലി സ്ഥാനം ഒഴിയുകയായിരുന്നു. മുന്നണി ബന്ധത്തിന്റെ പവിത്രത പാലിക്കണമെന്നുള്ളത്‌ കൊണ്ടാണ്‌ രാജിയെന്നും കേരളാ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ വെളിപ്പെടുത്തി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക