Image

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

Published on 09 June, 2018
അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി
അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ചെക്ക് കേസില്‍ അറസ്റ്റിലായ രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് മോചിതനായത്. 3.4 കോടി ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയ കേസിലാണ് രാമചന്ദ്രനെ ദുബായിലെ കോടതി തടവുശിക്ഷയ്ക്ക് വിധിച്ചത്.
2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക