Image

മന്ദാരത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

Published on 10 June, 2018
 മന്ദാരത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

കൊച്ചി :ആസിഫ്‌ അലിയെ നായകനാക്കി വിജീഷ്‌ വിജയ്‌ സംവിധാനം ചെയ്യുന്ന മന്ദാരത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ്‌ അലി ഇത്‌ വരെ പരീക്ഷിക്കാത്ത ഗെറ്റപ്പിലാണ്‌ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്‌. ആസിഫ്‌ അലി വ്യത്യസ്‌ത ഗെറ്റപ്പുകളില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.

മാജിക്‌ മൗണ്ടേയ്‌ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസും നിര്‍മ്മിക്കുന്ന ചിത്രം ജൂലൈ രണ്ടാം വാരം തിയേറ്ററുകളിലെത്തും. അനാര്‍ക്കലിയും വര്‍ഷയും നായികമാരായെത്തുന്ന ചിത്രത്തില്‍ ജേക്കബ്‌ ഗ്രിഗറി, ഗണേഷ്‌കുമാര്‍, അര്‍ജുന്‍ നന്ദകുമാര്‍ ,അര്‍ജുന്‍ അശോകന്‍ ,നന്ദിനി,മാസ്റ്റര്‍ എറിക്‌ എന്നിവര്‍ മറ്റു കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു.

വിജീഷിന്റെ കഥയ്‌ക്ക്‌ എം സജാസ്‌ തിരക്കഥയും സംഭാഷണവും ബാഹുല്‍ ക്യാമറയും മുജീബ്‌ സംഗീതവും വിവേക്‌ ഹര്‍ഷന്‍ എഡിറ്റിങ്ങും സംഘട്ടനം മാഫിയ ശശിയും നിര്‍വഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക