Image

സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സല്‍ട്ടേഷനും വന്‍ വിജയമായി

Published on 10 June, 2018
സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സല്‍ട്ടേഷനും വന്‍ വിജയമായി
ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക്ക് സര്‍വീസ് (CAPS) സംഘടനയുടെ ആഭിമുഖ്യത്തില്‍ മെയ് 26-ാം തീയതി ശനിയാഴ്ച രാവിലെ 10:00 മുതല്‍ 2:30 വരെ സ്റ്റാഫോര്‍ഡിലെ : NCS/Shiloh Travel ബില്‍ഡിംഗ് ഹാളില്‍ വെച്ച് സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും മെഡിക്കല്‍ ചെക്കപ്പും പൊതുജനങ്ങള്‍ക്കായി നടത്തിയത് വന്‍ വിജയമായിരുന്നു. പ്രതീക്ഷിച്ചതിലും അധികം പൊതുജനങ്ങള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. 85 വ്യക്തികള്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തു

സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മെമ്പര്‍ കെന്‍ മാത്യു മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫോര്‍ട്ട്‌ബെന്‍ഡ് ഇന്‍ഡിപ്പെന്‍ഡന്റ് സ്കൂള്‍ ഡിസ്റ്റിക്റ്റ് ട്രസ്റ്റി കെ.പി ജോര്‍ജ് കൂടാതെ സമൂഹത്തിലെ പല പ്രമൂഖരും വന്ന് ആശംസകള്‍ നല്കി. ബ്ലഡ് പ്രഷര്‍, ഡയബറ്റിക്, കൊളസ്‌ട്രോള്‍, ഇ.കെ.ജി, എക്കൊ കാര്‍ഡിയോഗ്രാംതുടങ്ങിയ ചെക്കപ്പുകള്‍ നടത്തി. കാര്‍ഡിയോളജി, ഫാമിലി മെഡിസിന്‍, പെയിന്‍ മാനേജ്‌മെന്റ്, എന്‍ഡോക്രൈനോളജി, തുടങ്ങിയ ശാഖയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സൗജന്യ ചെക്കപ്പും മെഡിക്കല്‍ ഉപദേശവും സേവനവുംലഭ്യമായിരുന്നു. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്കും മറ്റും ഈ സേവനം ഏറ്റവും സഹായകരമായിരുന്നു. ഡോ. മനു ചാക്കോ, മെഡിക്കല്‍ ടീം കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. 
ഡോ. ജയരാമന്‍, ഡോ. ഷാന്‍സി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു.  തുടര്‍ന്ന് രോഗചികില്‍സയൊ ഉപദേശമോ വേണ്ടവരെ (RVR Health & Wellness CLINIC, Stafford ) ലേക്ക് റഫര്‍ ചെയ്യ്തു. മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ മരുന്നുകള്‍ കുറിച്ചു. പി. ആര്‍. ഫാര്‍മസിയില്‍നിന്ന് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു. ഷിജിമോന്‍ ഇഞ്ചനാട്ട് സ്‌പോണ്‍സര്‍ ആയിരുന്നു

വോളണ്ടിയേര്‍സിന്റെ ഒരു വലിയ നിരതന്നെ സേവനസന്നദ്ധരായി ഉണ്ടായിരുന്നു. ജെ.സി. വിക്ടറി കരിയര്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഡയറക്ടര്‍ ജെസ്സി സെസ്സിന്‍ന്റെ നേത്യത്വത്തില്‍ വിവിധ പരീക്ഷകള്‍ക്ക് തയ്യാറാകുന്ന പത്തോളം നേഴ്‌സിംഗ് സ്റ്റുഡന്‍സ് വിവിധ നിലകളില്‍ സേവനം ചെയ്തു. വിനോദ് എൈക്കരേത്ത് ഇ.കെ.ജി, എക്കോ കാര്‍ഡിയോഗ്രാം മെഷ്യനുകള്‍ പ്രവര്‍ത്തിപ്പിച്ചു. ഹ്യൂസ്റ്റനിലെ ഒരു പറ്റം മലയാളികള്‍ ചേര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു

വരുന്ന ഒരു ജീവകാരൂണ്യ സംഘടനയാണ് കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ് (CAPS). സംഘടനയെപ്പറ്റിയൊ സൗജന്യ മെഡിക്കല്‍ സേവനത്തെ പറ്റിയൊ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 832 495 3868-ല്‍ വിളിക്കാവുന്നതാണ്.

CAPS പ്രസിഡന്റ് നൈനാന്‍ മാത്തുള്ള, സെക്രട്ടറി എബ്രഹാം തോമസ്, ട്രഷറര്‍ പൊന്നുപിള്ള, ബോര്‍ഡ് മെംബേഴ്‌സ് ഷിജിമോന്‍ ഇഞ്ചനാട്ട്, ഡോക്ട്ര്‍ മനു ചാക്കോ, ജോണി കുന്നക്കാട്ട്, തോമസ് തയ്യില്‍, സാമുവല്‍ മണ്ണങ്കര, റെനി കവലയില്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേത്യത്വം കൊടുത്തു. തങ്ങളുടെ സമൂഹത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ സഹായത്തിനായി ഇതുപോലെയുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇഅജട പ്രസിഡന്റ്മായി ബന്ധപ്പെടുക
സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സല്‍ട്ടേഷനും വന്‍ വിജയമായി
സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സല്‍ട്ടേഷനും വന്‍ വിജയമായി
സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സല്‍ട്ടേഷനും വന്‍ വിജയമായി
സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സല്‍ട്ടേഷനും വന്‍ വിജയമായി
Join WhatsApp News
jose 2018-06-11 02:54:19
good initiative.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക