Image

ട്രമ്പ്-കിം കൂടിക്കാഴ്ച: ഡീ ന്യൂക്ലിയറൈസേഷന്‍ യാഥാര്‍ത്ഥ്യമാവുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 June, 2018
ട്രമ്പ്-കിം കൂടിക്കാഴ്ച: ഡീ ന്യൂക്ലിയറൈസേഷന്‍ യാഥാര്‍ത്ഥ്യമാവുമോ? (ഏബ്രഹാം തോമസ്)
ഏഴ് ദശകങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍, നോര്‍ത്ത് കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും നോര്‍ത്ത് കൊറിയന്‍ സര്‍വാധിപതി കിം ജോംഗ് ഇന്നും നടത്തുന്ന കൂടിക്കാഴ്ചയില്‍ ഡീന്യൂക്ലിയറൈസേഷന്  ഉഭയകക്ഷി സമ്മതം ഉണ്ടാവുമെന്നും ഒരു സമാധാനകരാര്‍ ഉണ്ടാവുമെന്നുമാണഅ പൊതുവെ പ്രതീക്ഷിക്കുന്നത്. പ്രതീക്ഷ അസ്ഥാനത്താവുമോ എന്നറിയുവാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുന്നു.

ഡീ ന്യൂക്ലിയറൈസേഷന്റെ നിഘണ്ടു നിര്‍വചനം ന്യൂക്ലിയര്‍ ആയുധങ്ങളുടെ നിരോധനവും നീക്കം ചെയ്യലുമാണ്. പരസ്പരം അന്യോന്യം വിശ്വസിക്കാത്ത രണ്ടു നേതാക്കളും ഒരു പോലെ ഒരേ അര്‍ത്ഥമാണോ ഈ പദത്തിന് കല്പിക്കുന്നത് എന്നതാണഅ സുപ്രധാനമായ ചോദ്യം. ഈ ചോദ്യമായിരിക്കും ഉന്നതതല കൂടിക്കാഴ്ചയുടെ ജയാപയങ്ങള്‍ നിശ്ചയിക്കുക.

ഏപ്രിലില്‍ നടത്തിയ ട്വിറ്റര്‍ സന്ദേശത്തില്‍ കിം ഏകപക്ഷീയമായി ഡീന്യൂക്ലിയറൈസേഷന്‍ ചെയ്യാമെന്ന് നടത്തിയവാഗ്ദാനം അതിമഹത്തരമായ സൗജന്യമാണ് എന്ന് ട്രമ്പ് പറഞ്ഞിരുന്നു. ദക്ഷിണ കൊറിയന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കിം ഈ വാഗ്ദാനം നല്‍കിയത്.

എന്നാല്‍ നോര്‍ത്ത് കൊറിയന്‍ വിദഗ്ധര്‍ ഉടനെതന്നെ ട്രമ്പിന്റെ ട്വീറ്റ് നിഷേധിക്കുകയാണ് ചെയ്തത്. കിം ഇങ്ങനെ ഒരു വാഗ്ദാനം നടത്തിയില്ല എന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് ട്രമ്പ് ഇതെകുറിച്ച് ഒന്നും പറഞ്ഞില്ല.

ഡീന്യൂക്ലിയറൈസേഷനെ കുറിച്ചുള്ള ആശയകുഴപ്പം തുടര്‍ന്നു. അമേരിക്കയും നോര്‍ത്ത് കൊറിയയും ഡീ ന്യൂക്ലിയറൈസേഷനെകുറിച്ച് പുലര്‍ത്തുന്ന വ്യത്യസ്ത ധാരണകളാണ് ആശയകുഴപ്പത്തിന് കാരണം. കൊറിയന്‍ ഏറ്റുമുട്ടല്‍ കാലത്തേയ്ക്ക് തെറ്റിദ്ധാരണകള്‍ നീളുന്നു. 1950-53 ല്‍ നടന്ന കൊറിയന്‍ യുദ്ധത്തില്‍ ആണവായുധങ്ങള്‍ അമേരിക്കന്‍ മിലിട്ടറി ഉപയോഗിച്ചു. ഇവ പിന്‍വലിച്ചത് 1990 കളുടെ ആദ്യ പകുതിയിലാണ്. നോര്‍ത്ത് കൊറിയ അവരുടെ ആണവായുധങ്ങങ്ങള്‍ പരീക്ഷിക്കുവാന്‍ അനുവദിക്കും എന്ന ഉറപ്പിനെ തുടര്‍ന്നായിരുന്നു ഇത്. അന്നു മുതല്‍ ഡീന്യൂക്ലിയറൈസേഷനെ കുറിച്ച് അമേരിക്കയുടെ ആവശ്യം നോര്‍ത്ത് കൊറിയ അവരുടെ ആണവായുധങ്ങള്‍ ഉപേക്ഷിക്കുകയും അങ്ങനെ കൊറിയന്‍ ഉപദ്വീപ് സമാധാനപ്പൂര്‍ണ്ണമാക്കണമെന്നുമാണ് മറുവശത്ത് നോര്‍ത്ത് കൊറിയ ഈ പദം ഉപയോഗിക്കുമ്പോള്‍ അവരുടെ നിരായുധീകരണം നിര്‍വചനത്തില്‍ ഇല്ല. വിദൂരത്തില്‍ നിന്ന് അമേരിക്കന്‍ മിലിട്ടറിക്ക് തങ്ങളെ ആക്രമിക്കുവാനുള്ള സാധ്യത ഇല്ലാതാവുകയും പെസഫിക്കിലെ ഒരു ന്യൂക്ലിയര്‍ കുടക്കീഴില്‍ നിന്ന് അമേരിക്കയ്ക്ക് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും സംരക്ഷണം നല്‍കുവാനും കഴിയുന്ന സംവിധാനം ഉണ്ടാവണം. നോര്‍ത്ത് കൊറിയ സ്വയം നിര്‍വചിക്കുന്ന അര്‍ത്ഥം മാത്രമേ കിമ്മും അനുയായികളും ഡീന്യൂക്ലിയറൈസേഷന് നല്‍കുന്നുള്ളൂ എന്ന് മുന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നയതന്ത്രപ്രതിനിധി ജെ.ആര്‍. റെവര്‍ പറഞ്ഞു. ട്രമ്പ്-കിം കൂടിക്കാഴ്ച വിജയിക്കണം എന്നാഗ്രഹിക്കുന്ന സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയ്ഇന്‍ അപകടകരമായ തെറ്റിദ്ധാരണകള്‍ പരത്തുവാന്‍ ശ്രമിക്കുന്നുവെന്നും നോര്‍ത്ത് കൊറിയന്‍ സമീപനത്തില്‍ അയവ് വന്നിട്ടുള്ളതായി പ്രചരിപ്പിക്കുന്നതായും റെവര്‍ പറയുന്നു.

1953 ല്‍ ഉണ്ടാക്കിയ താല്‍ക്കാലിക സന്ധിയുദ്ധ വിരാമത്തിന് കാരണമായി എങ്കിലും കൊറിയന്‍ യുദ്ധം അവസാനിപ്പിച്ചില്ല. കൊറിയന്‍ യുദ്ധത്തില്‍ യു.എസ്. മിലിട്ടറിയും സൗത്ത്  കൊറിയയും ചേര്‍ന്നാണ് നോര്‍ത്ത് കൊറിയയെ എതിരിട്ടത്. നോര്‍ത്ത് കൊറിയയുടെ കാഴ്ചപ്പാടില്‍ അമേരിക്കയുമായുള്ള ഒരു ഔദ്യോഗിക സമാധാന ഉടമ്പടി ഒരു അമേരിക്കന്‍ ആക്രമണവും ഭരണകൂടത്തെ തകിടം മറിക്കുവാനുള്ള ശ്രമവും ഒഴിവാക്കും. നോര്‍ത്ത് കൊറിയയുടെ ഭരണം കയ്യാളുന്ന കിം കുടുംബത്തിന് അമേരിക്കന്‍ മിലിട്ടറി ആക്രമണം ഒരു പേടി സ്വപ്‌നമാണ്. നോര്‍ത്ത് കൊറിയന്‍ മാധ്യമങ്ങള്‍ തങ്ങളുടെ ആണവായുധ ശേഖരത്തെ നിധി പോലെ കാത്ത് സൂക്ഷിക്കുന്ന വാള്‍' എന്ന് വിശേഷിപ്പിക്കുന്നത് അതിനാലാണ്. കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയുടെ ആദ്യമിനിറ്റില്‍ തന്നെ തനിക്ക് നോര്‍ത്ത് കൊറിയന്‍ നേതാവിന് യഥാര്‍ത്ഥത്തില്‍ ഒരു ആണവ നിരായുധീകരണത്തില്‍ താല്‍പര്യമുണ്ടോ എന്ന് മനസ്സിലാക്കുവാന്‍ കഴിയും എന്ന് ട്രമ്പ് പറഞ്ഞു.

Join WhatsApp News
ഇട്ടൻ പൂളച്ചോട്ടിൽ 2018-06-11 10:18:10
ട്രംപ് നമ്മുടെ നേതാവ്. അമേരിക്കയുടെ നേതാവ്, ലോകത്തിൻറെ നേതാവ്!
അദ്ധേഹം ജേതാവാകേണ്ടത് നമ്മുടെ ആവശ്യം, നമ്മുടെ രാജ്യം അമേരിക്കയുടെ ആവശ്യം.
Democrat 2018-06-11 11:24:52
ട്രംപിന്റെ ഉച്ചകോടി വിജയിച്ചാലും വിജയിച്ചില്ലെങ്കിലും ഞങ്ങളുടെ പാർട്ടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഞങ്ങളുടെ നോട്ടത്തിൽ ഇവിടുത്തെ ഏറ്റവും ഉത്തരവാദപ്പെട്ട ചോദ്യം...

ട്രംപ് എന്തിന് എയർ ഫോഴ്സ് വൺ-ൽ പോയി.
സാധാരണ വിമാനത്തിൽ പോയാൽ ചിലവ് കുറക്കാമായിരുന്നില്ലേ?

ട്രംപ് എന്തിന് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്നു
സാധാരണ ഹോട്ടലിൽ താമസിച്ചാൽ ചിലവ് കുറക്കാമായിരുന്നില്ലേ?
നാരായണൻ, പ്ളാമറ്റം 2018-06-11 14:59:26
ഡെമോന്റെ ചോദ്യം വളരെ നല്ല ചോദ്യം..

ഇങ്ങനേം മണ്ടന്മാർ ഭൂമിയിലുണ്ടാകുമോ?
മണ്ടത്തരം പറയുന്നതിനും ഒരു ലെവെലൊക്കെ ഇല്ലെടെയ് 
Insight 2018-06-11 17:58:50
. ഒറ്റ നോട്ടം കൊണ്ട് കിം ജോംഗ് അൺ എന്താണ് ചിന്തിക്കുന്നെതെന്ന് തമ്പ് മനസിലാക്കുമെന്നാണ് പറയുന്നത് . കിം  കുട്ടന്മാർ ഇതുപോലെ എത്ര പേരെ പറ്റിച്ചതാണ് . തമ്പിനെ വിറ്റ കാശ് അവന്റെ അപ്പൻ അപ്പൂപ്പൻമാർ തുടങ്ങി സ്വാരൂപിച്ചു വച്ചിരിക്കുന്നത് .  തമ്പിന്റെ മലായാളി അനുയായികൾക്ക് എന്തറിയാം . നിലാവ് കാണുമ്പോൾ കുറയ്ക്കുന്ന വർഗ്ഗം .  നോർത്ത് കൊറിയയുടെ പേരിൽ കഴിഞ്ഞ എൺപത് വർഷമായി അമേരിക്കയുടെ കൂടെ നിന്ന യൂറോപ്പ്യൻ യൂണിയൻ അംഗങ്ങളെ വെറുപ്പിച്ചു കിംന്റെയും പൂറ്റിൻറ്റെയും പുറകെ പോകുന്ന ട്രംപിന് ഒന്നടയുള്ളു ലക്‌ഷ്യം .  റഷ്യൻ ഇന്വെസ്റ്റിഗേഷനിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെടണം .   അതിന് ഒരു ന്യുയോർക്ക്കാരൻ നുണയൻ ഹൂലിയാനിയുമായി കൂട്ട് ചേർന്ന് കള്ള കഥകൾ പാർത്തികയാണ് . അമേരിക്കയുടെ ചരിത്രത്തിൽ ഇതുപോലെ അസ്നാർഗ്ഗികനായ  ഒരു പ്രസിഡണ്ട് ഉണ്ടായിട്ടില്ല .  ഇയാളെ പിന്താങ്ങുന്ന മലയാളികളുടെ കാര്യം ഇനി എഴുതേണ്ട ആവശ്യം ഇല്ലല്ലോ .   

Chronology of U.S.-North Korean Nuclear and Missile Diplomacy

1985
December 12, 1985: North Korea accedes to the nuclear Nonproliferation Treaty (NPT) but does not complete a safeguards agreement with the International Atomic Energy Agency (IAEA). Under Article III of the NPT, North Korea has 18 months to conclude such an arrangement. In coming years, North Korea links adherence to this provision of the treaty to the withdrawal of U.S. nuclear weapons from South Korea.

1991
September 27, 1991: President George Bush announces the unilateral withdrawal of all naval and land-based tactical nuclear weapons deployed abroad. Approximately 100 U.S. nuclear weapons had been based in South Korea. Eight days later, Soviet President Mikhail Gorbachev reciprocates.

November 8, 1991: In response to President Bush’s unilateral move, President Roh Tae Woo of South Korea announces the Declaration on the Denuclearization of the Korean Peninsula, under which South Korea promises not to produce, possess, store, deploy, or use nuclear weapons. In addition, the declaration unilaterally prohibits South Korea from possessing nuclear reprocessing or uranium enrichment facilities. These promises, if enacted, would satisfy all of North Korea’s conditions for allowing IAEA inspections of its nuclear facilities.

1992
January 20, 1992: The two Koreas sign the South-North Joint Declaration on the Denuclearization of the Korean Peninsula. Under the declaration, both countries agree not to “test, manufacture, produce, receive, possess, store, deploy or use nuclear weapons” or to “possess nuclear reprocessing and uranium enrichment facilities.” They also agree to mutual inspections for verification.
1993
February 9, 1993: The IAEA demands special inspections of two sites that are believed to store nuclear waste. The request is based on strong evidence that North Korea has been cheating on its commitments under the NPT. North Korea refuses the IAEA’s request.
1994
January 1994: The director of the CIA estimates that North Korea may have produced one or two nuclear weapons.

1995
March 9, 1995:KEDO is formed in New York with the United States, South Korea, and Japan as the organization’s original members.

1996
January 1996: North Korea agrees in principle to a meeting on missile proliferation issues, which had been requested in a letter by Deputy Assistant Secretary of State for East Asian and Pacific Affairs Thomas Hubbard. However, Pyongyang contends that the United States would have to ease economic sanctions before it could agree on a date and venue for the talks.
1997
June 11-13, 1997: The second round of U.S.-North Korean missile talks takes place in New York, with U.S. negotiators pressing North Korea not to deploy the Nodong missile and to end sales of Scud missiles and their components. The parties reach no agreement but reportedly lay the foundation for future talks.

August 6, 1997: The United States imposes new sanctions on two additional North Korean entities for unspecified missile-proliferation activities.*

1998
February 25, 1998: At his inaugural speech, South Korean President Kim Dae-jung announces his “sunshine policy,” which strives to improve inter-Korean relations through peace, reconciliation, and cooperation

1999
February 2, 1999: CIA Director George Tenet testifies before the Senate Armed Services Committee that, with some technical improvements, North Korea would be able to use the Taepo Dong-1 to deliver small payloads to parts of Alaska and Hawaii. Tenet also says that Pyongyang’s Taepo Dong-2, if it had a third stage like the Taepo Dong-1, would be able to deliver large payloads to the continental United States, albeit with poor accuracy.
2000
April 6, 2000: The United States imposes sanctions on a North Korean firm, Changgwang Sinyong Corporation, for proliferating MTCR Category I items, possibly to Iran. Category I items include complete missile systems with ranges exceeding 300 kilometers and payloads over 500 kilograms, major subsystems, rocket stages or guidance systems, production facilities for MTCR-class missiles, or technology associated with such missiles.*
2001
January 2, 2001: The United States imposes sanctions on North Korea’s Changgwang Sinyong Corporation for violation of the Iran Nonproliferation Act of 2000.*
2002
January 29, 2002: In his State of the Union address, President Bush criticized North Korea for “arming with missiles and weapons of mass destruction, while starving its citizens.” Bush characterized North Korea, along with Iraq and Iran, as constituting an “axis of evil, arming to threaten the peace of the world.”

2003
January 6, 2003: The IAEA Board of Governors adopts a resolution condemning North Korea's decision to restart its nuclear reactor and resume operation of its related facilities. The resolution "deplores" North Korea's action "in the strongest terms" and calls on Pyongyang to meet "immediately, as a first step" with IAEA officials. It also calls on North Korea to re-establish the seals and monitoring equipment it dismantled, comply fully with agency safeguards, clarify details about its reported uranium-enrichment program, and allow the agency to verify that all North Korea’s nuclear material is "declared and…subject to safeguards."

2004
January 8, 2004
North Korea allows an unofficial U.S. delegation to visit its nuclear facilities at Yongbyon and displays what it calls its “nuclear deterrent.” North Korean officials allow delegation member Siegfried Hecker—a senior fellow at the Los Alamos National Laboratory—to handle a jar containing what appears to be plutonium metal. North Korean officials claim that it came from reprocessing the spent fuel rods from its five-megawatt reactor.
2005
February 2, 2005: The New York Times and The Washington Post report that Libya received uranium hexafluoride suspected to be of North Korean origin in 2004. Several knowledgeable U.S. and other diplomatic sources later tell Arms Control Today that the evidence indicates, but does not prove, that the material originated in North Korea.
2006
March 7, 2006: Officials from the U.S. Treasury Department brief North Korea’s deputy director-general for North America, Li Gun, as well as other North Korean officials about the U.S. actions taken with respect to Banco Delta Asia. Li tells reporters afterward that his delegation proposed several methods for resolving U.S. concerns, South Korea’s semi-official Yonhap News Agency reports. Among them was a suggestion to form a joint U.S.-North Korean consultative committee of experts that would discuss such issues as counterfeiting and money laundering.
2007
February 8-13, 2007: The six-party talks concludes its fifth round with an agreed “action plan” of initial steps to implement the September 19, 2005 joint statement on North Korea’s denuclearization.
2008
January 2, 2008: Following a December 31, 2007 deadline for North Korea to provide a complete and correct declaration on its nuclear programs and disable its Yongbyon nuclear facilities, State Department spokesman Sean McCormack indicates that “some technical questions about the cooling of the fuel rods” was the reason behind the failure to meet the year-end deadline for disablement. He added that Washington would continue to press Pyongyang for its nuclear declaration.

2009
January 13, 2009: The North Korean Foreign Ministry issues a statement insisting that verification activities for nuclear disarmament should be carried out reciprocally between North and South Korea. It states that “free field access should be ensured to verify the introduction and deployment of U.S. nukes in South Korea and details about their withdrawal,” including verification procedures “on a regular basis” to prevent their reintroduction.

2010
January 11, 2010: The North Korean Foreign Ministry issues a statement suggesting talks begin on replacing the 1953 ceasefire with a peace treaty.
2011
February 16, 2011: In Senate testimony, Director of National Intelligence James Clapper says that North Korea likely has additional undeclared uranium enrichment facilities beyond the facility first revealed in November of 2010.

2012
February 29, 2012: Following a Feb. 23-24 meeting between the United States and North Korea in Beijing, the two countries announce in separate statements an agreement by North Korea to suspend operations at its Yongbyon uranium enrichment plant, invite IAEA inspectors to monitor the suspension, and implement moratoriums on nuclear and long-range missile tests.  The United States says that it would provide North Korea 240,000 metric tons of food aid under strict monitoring.
2013
January 22, 2013: The United Nations Security Council passes Resolution 2087 in response to North Korea's Dec. 12 satellite launch, which used technology applicable to ballistic missiles in violation of resolutions 1718 (2006) and 1874 (2009). Resolution 2087 strengthens and expands existing sanctions put in place by the earlier resolutions and freezes the assets of additional North Korean individuals and people.
2014
March 8, 2014: China declares a “red line” on North Korea, saying it will not permit war or chaos on the Korean peninsula and that the only path to peace can only come through denuclearization.
2015
January 2, 2015: The United States expands sanctions on North Korean entities and individuals, some of which are involved with North Korea's nuclear and ballistic missile programs.
2016
January 6, 2016: North Korea announces it conducted a fourth nuclear weapons test, claiming to have detonated a hydrogen bomb for the first time. Monitoring stations from the Comprehensive Nuclear Test Ban Treaty Organization detect the seismic activity from the test. The type of device tested remains unclear, although experts doubt it was of a hydrogen bomb based on seismic evidence.
2017
February 12, 2017: North Korea tests a new ballistic missile, the Pukguksong-2. North Korean media calls the test a success. The missile flew about 500 kilometers at a lofted trajectory. Imagery suggests that the Pukguksong-2 is a solid-fueled, medium-range system based on a submarine launched ballistic missile that North Korea has been testing for several years. The test utilized 'cold-launch' technology, meaning that the missile was ejected from its canister using compressed gas. The transport erector launcher used for the missile test was also domestically manufactured in North Korea. 
2018
January 1, 2018: Kim Jong Un announces in his annual New Years address that North Korea's nuclear forces are "capable of thwarting and countering any nuclear threats from the United States" and says North Korea will mass produce nuclear warheads and ballistic missiles for deployment. Kim offers to send a delegation to South Korea for the upcoming Olympics and calls for talks with Seoul to discuss the prospects of North Korea's participation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക