Image

ശമ്പളമില്ല; ചന്ദ്രിക പത്രത്തിലെ ജീവനക്കാര്‍ സമരത്തിലേക്ക്‌

Published on 14 June, 2018
ശമ്പളമില്ല; ചന്ദ്രിക പത്രത്തിലെ ജീവനക്കാര്‍ സമരത്തിലേക്ക്‌

ശമ്പളവും ബോണസും ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ചന്ദ്രിക പത്രത്തിലെ ജീവനക്കാര്‍ സമരത്തിലേയ്‌ക്ക്‌ നീങ്ങുന്നു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട്‌ കഴിഞ്ഞ ദിവസം ചന്ദ്രികയിലെ ജീവനക്കാരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ ഓഫീസിന്‌ മുന്നില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.

വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധ പ്രകടനങ്ങളും പെരുന്നാള്‍ ദിനത്തില്‍ ഹെഡ്‌ ഓഫീസ്‌ പടിക്കല്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കുവാനാണ്‌ ജീവനക്കാരുടെ തീരുമാനം. മേയ്‌മാസത്തെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ലെന്നും പെരുന്നാളിനോടനുബന്ധിച്ച്‌ നല്‍കിവരാറുള്ള എക്‌സ്‌ ഗ്രേഷ്യ (ബോണസ്‌) വര്‍ദ്ധിപ്പിക്കുവാന്‍ മാനേജ്‌മെന്റ്‌ തയ്യാറാകുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി ശമ്പളം താമസിച്ചാണു ലഭിക്കുന്നതെന്നും മജീദിയ വേജ്‌ ബോര്‍ഡ്‌ പ്രകാരമുള്ള മിനിമം വേതനം സ്ഥിരം ജീവനക്കാര്‍ക്കു മാത്രമാണ്‌ ലഭിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ട്രെയിനികള്‍, താല്‍ക്കാലിക ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക്‌ തുച്ഛമായ ശമ്പളമാണു ഇപ്പോള്‍ ലഭിക്കുന്നത്‌. പ്രൊബേഷന്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥിരപ്പെടുത്താത്ത നിരവധി ജീവനക്കാര്‍ ചന്ദ്രികയില്‍ ജോലി ചെയ്യുന്നുണ്ടെന്നും, അവരോട്‌ മാനേജ്‌മെന്റ്‌ തികഞ്ഞ അനീതിയാണ്‌ കാട്ടുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക