Image

മാനനഷ്ടക്കേസില്‍ ലളിത് മോഡിക്ക് 73 ലക്ഷം രൂപ പിഴ

Published on 26 March, 2012
മാനനഷ്ടക്കേസില്‍ ലളിത് മോഡിക്ക് 73 ലക്ഷം രൂപ പിഴ
ലണ്ടന്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ക്രിസ് കെയന്‍സിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് 73 ലക്ഷം രൂപ പിഴശിക്ഷ. 2010 ജനവരി അഞ്ചിന് ട്വിറ്ററില്‍ കൂടി മോഡി നടത്തിയ ആരോപണമാണ് കേസിന് ആധാരം.

ഐ.പി.എല്‍ താരലേലത്തില്‍ നിന്ന് കെയന്‍സിനെ ഒഴിവാക്കിയത് ഐ.സി.എല്ലില്‍ ഒത്തുകളിച്ചതിന്റെ പേരിലാണെന്നായിരുന്നു മോഡിയുടെ ട്വീറ്റ്. കെയന്‍സ് ഇത് നിഷേധിച്ചെങ്കിലും അതിനോട് പ്രതികരിച്ച മോഡി കെയന്‍സ് കേസിന് പോയാല്‍ തെളിവ് നല്‍കാന്‍ തയാറാണെന്നായിരുന്നു മോഡിയുടെ വിശദീകരണം.


തുടര്‍ന്ന് ലണ്ടന്‍ ഹൈക്കോടതിയില്‍ കെയന്‍സ് റിട്ട് ഹര്‍ജി നല്‍കി. രണ്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണക്കൊടുവില്‍ ജസ്റ്റിസ് ഡേവിഡ് ബീന്‍ വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയ മോഡിക്ക് വിധി കനത്ത തിരിച്ചടിയായി. 2008 ല്‍ ഇന്ത്യ ക്രിക്കറ്റ് ലീഗ് സീസണില്‍ ചണ്ഡിഗഢ് ലയണ്‍സിന്റെ ക്യാപ്റ്റനായിരുന്ന കെയന്‍സ് ഒത്തുകളിച്ചെന്നായിരുന്നു മോഡിയുടെ അവകാശവാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക