Image

ലോകകപ്പ് 2026ന് വേദിയാകാന്‍ ഡാലസും - (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 June, 2018
ലോകകപ്പ് 2026ന് വേദിയാകാന്‍ ഡാലസും - (ഏബ്രഹാം തോമസ്)
2018 ലെ ഫുട്ബാള്‍(അമേരിക്കകാര്‍ക്ക് സോക്കറാണ്) ലോകകപ്പ് മത്സരങ്ങള്‍ റഷ്യയില്‍ പുരോഗമിക്കുമ്പോള്‍ 2026 ലെ മത്സരങ്ങള്‍ എവിടെ നടത്തണമെന്ന് തീരുമാനമായിരുന്നു. 2022ല്‍ മുമ്പ് തീരുമാനിച്ചതനുസരിച്ച് ഖത്തറില്‍ നടക്കും. 2026 ലെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം നല്‍കുവാന്‍ വടക്കേ അമേരിക്കയും(യു.എസ്.എ., കാനഡ,മെക്‌സിക്കോ) മെറോക്കോയും മുന്നോട്ട് വന്നിരുന്നു. വോട്ടെടുപ്പില്‍ നോര്‍ത്ത് അമേരിക്കയ്ക്ക് 134 ഉം മൊക്കോയ്ക്ക് 65 ഉം വോട്ടുകള്‍ ലഭിച്ചു. യു.എസ്.എ., കാനഡ, മെക്‌സിക്കോ) മെറോക്കോയും മുന്നോട്ട് വന്നിരുന്നു. വോട്ടെടുപ്പില്‍ നോര്‍ത്ത് അമേരിക്കയ്ക്ക് 134 ഉം മൊക്കോയ്ക്ക് 65 ഉം വോട്ടുകള്‍ ലഭിച്ചു. യു.എസ്. 80 മത്സരങ്ങളില്‍ 60 എണ്ണത്തിനും വേദികള്‍ ഒരുക്കും. ശേഷിച്ച 20 മത്സരങ്ങള്‍ 10 വീതം കാനഡയിലും മെക്‌സിക്കോയിലും നടക്കും. 2026 ല്‍ നിലവിലെ ടീമുകള്‍ക്കൊപ്പം 16 ടീമുകല്‍ കൂടി ചേര്‍ത്ത് 48 ആയി ഉയര്‍ത്തും. അങ്ങനെയാണ് മൊത്തം 80 മത്സരങ്ങളുടെ സാധ്യത വിഭാവനം ചെയ്യുന്നത്. 10 യു.എസ്. നഗരങ്ങളും മൂന്ന് വീതം  കനേഡിയന്‍, മെക്‌സിക്കന്‍ നഗരങ്ങളുമാണ് വേദികളാവുക.

ക്വോര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള എല്ലാ മത്സരങ്ങളും അമേരിക്കന്‍ നഗരങ്ങളില്‍ വേദികള്‍ കാന്‍ ബോസ്റ്റണ്‍, സിന്‍സിനാറ്റി, ന്യൂയോര്‍ക്ക്/ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, ബാള്‍ട്ടിമോര്‍, വാഷിംഗ്ടണ്‍ ഡിസി, സാന്‍ഫ്രാന്‍സിസ്‌കോ, ഡെന്‍വര്‍, കാന്‍സാസ് സിറ്റി, നാഷ് വില്‍, അറ്റ്‌ലാന്റ, ഡാലസ്, ഹ്യൂസ്റ്റണ്‍, ഒര്‍ലാന്‍ഡോ, മയാമി എന്നിവ മത്സരിക്കുന്നു.
ആതിഥേയത്വമരുളാന്‍ ഊര്‍ജ്ജസ്വലതയോടെ ഡാലസ് രംഗത്തുണ്ട്. 1994 ല്‍ അമേരിക്കയില്‍ നടന്ന മത്സരങ്ങളില്‍ ചിലത് ഡാലസിലായിരുന്നു. അതുവരെ അമേരിക്കന്‍ ഫുട്‌ബോളില്‍ മാത്രം അമിത താല്‍പര്യം പ്രകടിപ്പിച്ചിരുന്ന സ്‌പോര്‍ട്‌സ് പ്രേമികള്‍ 1994 ല്‍ സോക്കറിന്റെയും ആരാധകരായി മാറി. അന്ന് ഡാലസിലെ കോട്ടണ്‍ ബൗള്‍ കേന്ദ്രീകരിച്ചായിരുന്നു മത്സരം ഇപ്പോള്‍ ഡാലസിന്റെ ഉപനഗരങ്ങളില്‍ ടൊയോട്ട സ്‌റ്റേഡിയവും 1.15 ബില്യണ്‍ ഡോളറില്‍ നിര്‍മ്മിച്ച ഡാലസ് കൗബോയ് സ്‌റ്റേഡിയവും മറ്റ് സ്‌റ്റേഡിയങ്ങളും ഉണ്ട്. 1994 ല്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞ വരുമാനം ഡാലസ് നഗരസമൂഹത്തിന് വലിയ പ്രലോഭനമാണ്. ഏതാണ്ട് നിദ്രയിലായ സോക്കര്‍ ജ്വരം ഉണര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നോര്‍ത്ത് ടെക്‌സസ് മേഖലയ്ക്ക് 300 മുതല്‍ 500 മില്യന്‍ ഡോളറിന്റെ വരെ സാമ്പത്തിക ഉണര്‍വ് നല്‍കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ കരുതുന്നു.

എഫ്‌സി ഡാലസിന്റെ പ്രസിഡന്റും ഡാലസ് ഹോസ്റ്റ് സിറ്റി കമ്മിറ്റിയുടെ ചെയര്‍മാനുമായ ഡാന്‍ഹണ്ട് മത്സരങ്ങള്‍ ഡാലസിലേയ്ക്ക് വരുന്നതിനെകുറിച്ച് വലിയ ആവേശത്തിലാണ്. ഡാലസ് സിറ്റി കൗണ്‍സിലിന്റെ ക്വാളിറ്റി ഓഫ് ലൈഫ്, ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചര്‍ കമ്മിറ്റി പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തി.

ഡാലസ് മേയര്‍ മൈക്ക് റൗളിംഗ്‌സ് 16 വേദികളില്‍ ഒന്നാകാന്‍ ഡാലസ് സജ്ജമാണെന്ന് പറഞ്ഞു. ആന്തരിക സംവിധാനം മുതല്‍ എല്ലാ സഹായവും ഉണ്ടാകും. 1994 നെക്കാള്‍ കൂടുതല്‍ ശക്തമാണ് നഗരം. 2026 ആകുമ്പോള്‍ ഡാലസ്/ ഫോര്‍ട്ട് വര്‍ത്ത് മേഖലയില്‍ 79,281 ഹോട്ടല്‍ മുറികളുണ്ടാവും. ലോസ് ആഞ്ചലസിന് 79, 569 ഉം, ന്യൂയോര്‍ക്ക്/ ന്യൂജേഴ്‌സിക്ക് 96,129 ഉം, ഓര്‍ലാന്‍ഡോയ്ക്ക് 93, 969 ഉം ഹോട്ടല്‍ മുറികള്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാലസ് പാര്‍ക്ക് ആന്റ് റിക്രിയേഷന്‍ ബോര്‍ഡ് പ്രസിഡന്റ് ബോബി അബ് ടാഫി മൂന്ന് രാജ്യങ്ങളും, ചേര്‍ന്ന് 2026 ന്റെ വേദികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച വിഡിയോവില്‍ പല തവണ ഡാലസിലെ സൗകര്യങ്ങള്‍ പരാമര്‍ശിച്ചു എന്ന് പറഞ്ഞു.

2026 ഓടെ ഡാലസിന് കുറെക്കൂടി മെച്ചമായ യാത്രാസൗകര്യങ്ങള്‍ ഉണ്ടാവുമെന്ന് റൗളിംഗ്‌സ് പറഞ്ഞു. ഡാലസ് ഏരിയ റാപ്പിഡ് ട്രാന്‍സിറ്റ്(ഡാര്‍ട്ട്) സിസ്റ്റത്തിന് പുതിയ റെയില്‍ പാതകള്‍ ഉണ്ടാവും. വളരെ വേഗത്തില്‍ ഹ്യൂസ്റ്റനില്‍ പാതകള്‍ ഉണ്ടാവും. വളരെ വേഗത്തില്‍ ഹ്യൂസ്റ്റനില്‍ എത്താനുള്ള ട്രെയിനുകളും ഉണ്ടാവും. യൂബര്‍ എലിവേറ്റ്(ഫ്‌ളൈയിംഗ് ടാക്‌സി) സംവിധാനവും മറ്റ് മെച്ചപ്പെട്ട യാത്രാ മാര്‍ഗങ്ങളും ഡാലസില്‍ വരും, റൗളിംഗ്‌സ് ഡാലസിന്റെ മേന്മകള്‍ വിവരിച്ചു. ഡാലസ് വേദിയാകുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്.

ലോകകപ്പ് 2026ന് വേദിയാകാന്‍ ഡാലസും - (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക