Image

ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം ആഘോഷിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 18 June, 2018
 ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം   ആഘോഷിച്ചു.
റിയാദ്. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ക്ഷമ സ്ത്രീ കൂട്ടായ്മയുടെ ആദ്യ പൊതുപരിപാടി ഈദ് ആഘോഷത്തോടെ തുടക്കമായി അമ്പിളി ഉദയം 2018 എന്ന് പേരിട്ട പ്രോഗ്രാം വളരെ വിപുലമായി റിയാദിലെ വാടി സുല്‍ത്താന അല്‍ നഖീല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായി ആഘോഷിച്ചു

ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മാപ്പിളപാട്ട്, ഒപ്പന, കോമഡി സ്‌കിറ്റ് അടക്കം വിവിധകലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു സാംസ്‌കാരിക സമ്മേളേണം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും എംബസ്സി ഫസ്റ്റ് സെക്രെട്ടറി വി.നാരായാണെന്റെ ഭാര്യയുമായ പ്രിയ നാരായണന്‍ ഉദ്ഘാടനം ചെയ്തു 

സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപരമായ മാനസികപരമായ.ജോലിസംബന്ധമായ വിഷയങ്ങള്‍ തുടങ്ങി സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമത്തിനും സ്വയം പര്യാപതത കൈവരുത്തുന്നതിനും മാറി മാറി വരുന്ന പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ വിഷയങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ട് പ്രതിസന്ധികളില്‍ തളരാതെ കാലോചിത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്ന കാര്യങ്ങള്‍ കൂട്ടായ്മാ ശക്തികൊണ്ട് കൈവരിക്കാന്‍ കഴിയെട്ടെയെന്ന് പ്രിയ നാരായണന്‍ പറഞ്ഞു ക്ഷമ സ്ത്രീ കൂട്ടായ്മ എന്ന പേരിനെ പ്രശംസിക്കുകയും സംഘടനയുടെ  എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ നേരുകയുമുണ്ടായി 

ചെയര്‍പേഴ്‌സണ്‍ ആനി സാമുവല്‍ ആമുഖ പ്രസംഗം നടത്തി പ്രസിഡണ്ട് ലിസ മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് .ബിജി ബെന്നി. ലിനു എബ്രഹാം.സിന്ധു പ്രേംകുമാര്‍. നജിമുന്നിസ ഷാജഹാന്‍.അരുണിമ.കെ .നായര്‍ .പ്രസീത പ്രേം ജിനു. മറിയം ജോസഫ്, തസ്‌നീം റിയാസ്, നയന ജിഫിന്‍. ഫാത്തിമ ബീവി, കൂടാതെ . ഫസ്റ്റ് സെക്രെട്ടറി വി.നാരായണന്‍. അഷറഫ് വടക്കേവിള. ഷാജഹാന്‍ കല്ലമ്പലം അയൂബ് കരൂപ്പടന്ന. ജയന്‍ കൊടുങ്ങല്ലൂര്‍. സോണി കുട്ടനാട്. സത്താര്‍ കായംകുളം. വിജയന്‍ നെയ്യാറ്റിന്‍കര, നാസര്‍ കല്ലറ..ജലീല്‍ പള്ളാത്തുരുത്ത്., മജീദ് പൂളക്കാടി, ഗഫൂര്‍ കൊയിലാണ്ടി.എബ്രഹാം നെല്ലായി. ഋഷി ലത്തീഫ്. കെ.കെ സാമുവല്‍. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു  സെക്രട്ടറി സെലിന്‍ മാത്യൂ സ്വാഗതവും, ആരോഗ്യ വിഭാഗം കണ്‍വിനര്‍ റെക്‌സി ജോര്‍ജ് നന്ദിയും പറഞ്ഞു,

ലിജോയുടെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യയില്‍ സത്താര്‍ മാവൂര്‍. തസ്‌നീം റിയാസ് നിത നാസര്‍ .നൈസിയ നാസര്‍, ലിനു അബ്രഹാം, സുബൈര്‍, ഷമീര്‍. ഫാത്തിമ മനാഫ്, ഐഷ മനാഫ് എന്നിവരുടെ ഗാനസന്ധ്യയും, റിയാദ് ടാല്‍കീസ് കലാകാരന്‍മാരായ മജു അഞ്ചല്‍. ഫാസില്‍ ഹാഷിം. ഹരിമോന്‍ കാളയംകുളം. അന്‍വര്‍ ചെമ്പറക്കി തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റ് ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു. പ്രണവം നൃത്തവേദി റിയാദ് അവതരിപ്പിച്ച നൃത്തനിര്‍ത്യങ്ങള്‍,.കളിവീട് കുടുംബ കൂട്ടായ്മാ അവതരിപ്പിച്ച ഒപ്പന എന്നിവ  ഈദ് ആഘോഷത്തിന് കോഴുപേകി.

 ലിന്‍സി വിപിന്‍, സല്‍മാനുല്‍ ഫാരിസ് , നൗഫര്‍ നെറ്റ്, റോബി ,നിഷാന്ത് അജിന്‍,.അബൂബക്കര്‍, വിക്കി സാമുവല്‍ അന്‍സാര്‍ ,മുജീബ്, പദ്മനാഭന്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് 

ഫോട്ടോസ് : ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം 2018  ഈദ് ആഘോഷം പ്രിയ നാരായണന്‍ ഉത്ഘാടനം ചെയ്യുന്നു. 

 ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം   ആഘോഷിച്ചു.
ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം 2018 ഈദ് ആഘോഷം പ്രിയ നാരായണന്‍ ഉത്ഘാടനം ചെയ്യുന്നു.
 ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം   ആഘോഷിച്ചു.
 ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം   ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക