വിമാനം വൈകിപ്പിക്കാന്‍ ബോംബ് ഭീഷണി; ജയ്പ്പൂരില്‍ നൃത്ത സംവിധായകന് അറസ്റ്റില്‍
Published on 19 June, 2018
ജയ്പൂര്‍: സമയത്തിന് എത്തിച്ചേരാന്‍ കഴിയില്ലെന്ന് കരുതി വിമാനത്തില്‍
ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം നല്കിയ യുവാവ് പിടിയിലായി.
മോഹിത് കുമാര്‍ തങ്ക് എന്ന നൃത്തസംവിധായകനെയാണ് പോലീസ് അറസ്റ്റ്
ചെയ്തത്. രാവിലെ 5.30ഓടെയാണ് ജയ്പ്പൂരില്‍ നിന്നും മുംബൈയിലേക്ക്
പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം
ലഭിച്ചത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോള്‍സെന്ററില്‍ വിളിച്ചാണ് ഇയാള്‍ ഭീഷണി
മുഴക്കിയത്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ പരിശോധന നടത്തുകയും
സുരക്ഷ ശക്തമാക്കുകയും ചെയ്തു. ബോംബ്ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതോടെ
സാധാരണനിലയില്‍ തന്നെ സര്‍വീസ് ആരംഭിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല