Image

കപടസദാചാര വാദികളോട് 'കടക്ക് പുറത്തെന്ന്' ഹൈക്കോടതി

Published on 21 June, 2018
കപടസദാചാര വാദികളോട് 'കടക്ക് പുറത്തെന്ന്' ഹൈക്കോടതി
കേരളത്തിലെ കപടസാദാചാരവാദികള്‍ക്ക് മുഖമടച്ച് അടികൊടുത്ത് കേരളാ ഹൈക്കോടതി. മാതൃഭൂമിയുടെ ഗൃഹലക്ഷമി മാസികയുടെ കവര്‍ചിത്രമായി പ്രശസ്ത മോഡല്‍ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം വന്നത് അശ്ലീലമാണെന്ന് കാണിച്ച് ഫെലിക്സ് എം.എ എന്ന വ്യക്തി നല്‍കിയ പരാതി പരിഗണിക്കുമ്പോഴാണ് കോടതി കപടസദാചാരക്കാരെയും മോറല്‍ പോലീസികാരെയും ശക്തമായി വിമര്‍ശിച്ചത്. മുലയൂട്ടല്‍ ക്യാമ്പയിന്‍റെ ഭാഗമായി ഗൃഹലക്ഷമി പ്രസിദ്ധീകരിച്ച കവര്‍ ചിത്രത്തില്‍ യാതൊരു അശ്ലീലവുമില്ലെന്ന് കേരളാ ഹൈക്കോടതി നീരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കും ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍റേതാണ് നിരീക്ഷണം.  
സദാചാരത്തെ മുറിവേല്‍പ്പിക്കുന്ന എന്ന ആരോപണം തന്നെ അബദ്ധമായ കാഴ്ചപ്പാടാണെന്ന് കോടതി പറഞ്ഞു. ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് സംഗീതമായി തോന്നാമെന്ന് കോടതി പറഞ്ഞു. കാണുന്നവന്‍റെ കണ്ണിലാണ് സൗന്ദര്യവും അശ്ലീവും. കോടതി പറഞ്ഞു. 
ചിത്രത്തില്‍ യാതൊരു അശ്ലീവും കോടതി കാണുന്നില്ല. രാജാ രവിവര്‍മ്മയുടെ മനോഹരമായ ചിത്രങ്ങള്‍ കാണുന്ന അതേ കണ്ണോടെയാണ് കോടതി ആ ചിത്രം കാണുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 
ഗൃഹലക്ഷമിയില്‍ വന്ന മോഡലിന്‍റെ മുലൂയൂട്ടല്‍ ചിത്രത്തിനെതിരെ നിരവധി ആക്ഷേപങ്ങളാണ് ആ സമയം സാംസ്കാരിക കേരളത്തില്‍ ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സദാചാര വിരുദ്ധ ചിത്രമാണ് പ്രസീദ്ധീകരിച്ചതെന്നും സ്ത്രീ നഗ്നത പ്രദര്‍ശിപ്പിക്കുകയാണ് ചിത്രത്തിന്‍റെ ലക്ഷ്യമെന്നുമായിരുന്നു വിമര്‍ശനം. അഭിനേത്രി കൂടിയായ  ജിലു ജോസഫാണ് മുലയൂട്ടല്‍ ചിത്രത്തില്‍ മോഡലായി എത്തിയത്. ജിലു ജോസഫിനെതിരെ വ്യക്തിപരമായും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ധാരാളമായി വന്നിരുന്നു. 
എന്നാല്‍ ഏറ്റവും പുരോഗമനപരമായ വിധി പുറപ്പെടുവിച്ചിരിക്കുന്നതിലൂടെ കേരളാ ഹൈക്കോടതി എല്ലാ സദാചാര വാദികള്‍ക്കും താക്കീത് നല്‍കിയിരിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക