Image

ഒരു വിവാഹ കേക്കിലെ ചേരുവകള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 21 June, 2018
ഒരു വിവാഹ കേക്കിലെ ചേരുവകള്‍ (ഏബ്രഹാം തോമസ്)
കൊളറാഡോയിലെ മാസ്റ്റര്‍പീസ് കേക്ക് ഷോപ്പ് ലിമിറ്റഡ് സമലൈംഗിക വിവാഹത്തെ പ്രകീര്‍ത്തിക്കുന്ന സന്ദേശം എഴുതി ഒരു സമലൈംഗിക വിവാഹകേക്ക് നിര്‍മ്മിച്ച് നല്‍കാന്‍ വിസമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. സമലൈംഗിക ബേക്കറിക്കെതിരെ കൊളറാഡോ സിവില്‍ റൈറ്റ്‌സ് കമ്മീഷന് പരാതി നല്‍കി. കമ്മീഷന്‍ ബേക്കറിക്കെതിരെ വിധിച്ചു. ബേക്കറി യു.എസ്. സുപ്രീം കോടതിയില്‍ കമ്മീഷനെതിരെ കേസ് നല്‍കി. കോടതി ജഡ്ജിമാര്‍ 7-2 ഭൂരിപക്ഷത്തില്‍ ബേക്കറി ഉടമയ്ക്ക് അനുകൂലമായി വിധിച്ചു. സാധാരണ ഭൂരിപക്ഷ വിധി 5-4 ആകാറാണ് പതിവ്. ഇത്തവണ രണ്ട് ജസ്റ്റീസുമാര്‍, എലേനകേഗനും സ്റ്റീഫന്‍ ബ്രേയറും ഭൂരിപക്ഷത്തോടൊപ്പം ചേര്‍ന്നു.

യു.എസ്. സുപ്രീം കോടതി വിധിയും ഏറെ വിവാദമായി. പല കോണുകളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നു. ഒരു ചെറിയ സ്വകാര്യ വ്യവസായി(മാസ്റ്റര്‍പീസ് കേക്ക് ഷോപ്പ് ലിമിറ്റഡ്) തന്റെ മത വിശ്വാസത്തിനനുകൂലമായി ഒരു ഉപഭോക്താവിന് കേക്ക് ഉണ്ടാക്കികൊടുക്കുവാന്‍ വിസമ്മതിച്ചത് ശരിയായിരുന്നു എന്നാണ് കോടതി വിധിച്ചത്. കൂടുതല്‍ ഫെഡറല്‍ നിയമയുദ്ധങ്ങള്‍ക്ക് വഴി വയ്ക്കുന്നത് ഈ വിധി ഒഴിവാക്കി എന്ന് നിയമ വിദഗ്ധര്‍ പറയുന്നു. സംസ്ഥാന ഭരണഘടനയും മതപരമായ സ്വാതന്ത്ര്യം പുനര്‍സ്ഥാപിക്കുന്നതും ഉയര്‍ത്തിക്കൂടുതല്‍ കേസുകള്‍ ഉണ്ടാകുമായിരുന്നു.
വിധിയുടെ അടിത്തറ അത്ര ഉറപ്പുള്ളതായിരുന്നില്ല എന്നാണ് മറുവാദം. ഭരണഘടനയുടെ ഒന്നാം ഭേദഗതി വാഗ്ദാനം ചെയ്യുന്ന സ്വതന്ത്ര അഭിപ്രായപ്രകടന അവകാശവാദത്തെ  കുറിച്ച് കോടതി ഒന്നും പറഞ്ഞില്ല. സ്വതന്ത്രമത അനുഷ്ഠാനത്തിനുള്ള അവകാശം അന്യാഭിപ്രായ വിരോധം ആകാതിരുന്നാല്‍ മതി എന്ന് കോടതി പറഞ്ഞു.
സുപ്രീം കോടതി ബേക്കറി ഉടമയുടെ വാദം അംഗീകരിക്കുവാന്‍ പ്രധാന കാരണം കൊളറാഡോ സംസ്ഥാനം അയാള്‍ക്കെതിരെ സ്വീകരിച്ച ശത്രുതാ മനോഭാവമാണ്. ഇത് പ്രകടിപ്പിക്കും വിധം കൊളറാഡോ സിവില്‍ റൈറ്റ്‌സ് കമ്മീഷന്‍ നടത്തിയ അഭിപ്രായങ്ങളും മതപരമായ വിവേചനത്തിലും ലൈംഗിക താല്‍പര്യ വിവേചനത്തിലും സ്വീകരിച്ച നിലപാടുകളും കോടതി ചൂണ്ടിക്കാട്ടി.

ശത്രുത നിഴലിക്കുന്ന വളരെ മര്യാദകേടായ ഒരു പ്രസ്താവയില്‍ ഒരു കമ്മീഷ്ണര്‍ മതത്തെയും മതസ്വാതന്ത്ര്യത്തെയും അടിമത്വത്തിനും കൂട്ടക്കൊലകള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടുകയും മറ്റുള്ളവരെ വൃണപ്പെടുത്താന്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന വാക്‌ധോരണിയുടെ അഭ്യാസമാണെന്ന് പറഞ്ഞത് കോടതി വിമര്‍ശിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഇങ്ങനെയുള്ള ഏജന്‍ശികളോട് കോടതി നിര്‍ദേശിച്ചു. ഈ പ്രസ്താവനകളുടെ കറ കഴുകിക്കളയാന്‍ തീരുമാനം എടുക്കാന്‍ കഴിയുന്നവര്‍ മുന്നോട്ടുവരണമെന്നും കോടതി നിരീക്ഷിച്ചു.

മാസ്റ്റര്‍ പീസ്‌കേസ് എന്നറിയപ്പെടുന്ന ഈ കേസ് വിചാരണയിലിരിക്കെ വില്യം ജാക്ക് എന്നൊരാള്‍ മൂന്ന് വ്യത്യസ്ഥ ബേക്കറികളെ സമീപിച്ച് മതരപരമായ ചിഹ്നങ്ങളും സ്വവര്‍ഗ വിവാഹത്തെ ആലപിക്കുന്ന സന്ദേശങ്ങളും ഉള്‍ക്കൊള്ളിക്കുന്ന കേക്കുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു. ബേക്കറികള്‍ വിസമ്മതിച്ചപ്പോള്‍ മതരപരമായ വിവേചനം ആരോപിച്ച് ഇയാള്‍ കമ്മീഷനെ സമീപിച്ചു. ഈ കേസുകളില്‍ വിവേചനം ഉണ്ടായില്ലെന്ന് കമ്മീഷന്‍ വിധിച്ചു. മാസ്റ്റര്‍പീസ് കേസില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും കോടതി നിരീക്ഷിച്ചു.

കമ്മീഷന്‍ മാസ്റ്റര്‍ പീസ് കേസില്‍ പറഞ്ഞത് സമലൈംഗിക വിവാഹത്തിലെ കേക്കിലെ സന്ദേശത്തിന് ഉത്തരവാദികള്‍ കേക്ക് ആവശ്യപ്പെട്ടവരാണെന്നാണ്. കൊളറാഡോകോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ മറ്റ് മൂന്ന് കേക്കുകളിലെയും സന്ദേശങ്ങള്‍ക്ക് ബേക്കറി ഉടമകളായിരിക്കും എന്നാണ് വിധിച്ചത്. മറ്റ് മൂന്ന് കേക്കുകളില്‍ ക്രിസ്തീയ സന്ദേശങ്ങള്‍ പകരം നല്‍കാം എന്ന് ബേക്കറികള്‍ പറഞ്ഞതും മാസ്റ്റര്‍ പീസ് ഉടമ സമലൈംഗിക പങ്കാളികള്‍ക്ക് വേറെ കേക്ക് നിര്‍മ്മിച്ച് നല്‍കാം എന്ന് പറഞ്ഞതും തുല്യമല്ലെന്ന നിലപാടായിരുന്നു കമ്മീഷന്‍ സ്വീകരിച്ചത്.

കേക്കില്‍ സന്ദേശം വേണമെന്നാവശ്യപ്പെട്ട ഉപഭോക്താവിന്റെ സമലൈംഗിക താല്‍പര്യത്തെ വിവേചനത്തോടെയാണ് മാസ്റ്റര്‍ പീസ് കണ്ടത്. എന്നാല്‍ മതപരമായ സന്ദേശം നല്‍കി. കേക്ക് നിര്‍മ്മിച്ച് നല്‍കാനാവില്ല എന്ന നിലപാട് മതപരമായ വിവേചമല്ലെന്നാണ് കമ്മീഷന്‍ തീര്‍പ്പ് കല്‍പിച്ചത്. ഈ രണ്ട് തീരുമാനങ്ങളിലെയും പൊരുത്തക്കേട് മാസ്റ്റര്‍ പീസ് ബേക്കറി ഉടമ ജാക്ക് ഫിലിപ്‌സിന്റെ വാദത്തില്‍ എടുത്തു പറഞ്ഞു. ഇതിന് പുറമെ യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജിനിയയിലെ ഡിസ്റ്റിംഗ്യൂഷ്ഡ് പ്രൊഫസര്‍ ഓഫ് ലോഡഗ്‌ളസ് ലേകോക്കും യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ്(മിനിസോട്ട) പ്രൊഫസര്‍ ഓഫ് ലോ ആന്റ് പബ്ലിക് പോളിസി തോമസ് സി.ബെര്‍ഗും എട്ടു ക്രിസ്ത്യന്‍, ജൂയിഷ് സംഘടനകള്‍ക്ക് വേണ്ടി സമര്‍പ്പിച്ച അമിക്കസ് ബ്രീഫിലും ഈ വാദം ഉന്നയിച്ചു.

ഒരു വിവാഹ കേക്കിലെ ചേരുവകള്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക