Image

മൈ സ്‌റ്റോറിയിലെ ഗാനം പുറത്തിറങ്ങി

Published on 21 June, 2018
മൈ സ്‌റ്റോറിയിലെ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജ്-പാര്‍വതി  താരജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയിലെ ഗാനം പുറത്തിറങ്ങി. പൃഥ്വി തന്നെയാണ് തന്റെ ഫെസ്ബുക്ക് അക്കൗണ്ടിലൂടെ ഗാനം പുറത്തുവിട്ടത്. ഹാപ്പി വേള്‍ഡ് മ്യൂസിക് ഡേ എന്ന ക്യാപ്ഷനോടെ പാര്‍വതിയും പാട്ട് പങ്കുവച്ചിട്ടുണ്ട്. 

ഒരു റൊമാന്റിക് മെലഡിയായി ഒരുക്കിയിരുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനും വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണനുമാണ്. ശ്രേയ ഘോഷാലും ഹരിചരണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക