Image

കേരളാപൂരം 2018: വേദി യുക്മക്ക് കൈമാറി

Published on 22 June, 2018
കേരളാപൂരം 2018: വേദി യുക്മക്ക് കൈമാറി

ലണ്ടന്‍ : യൂറോപ്പിലെ ഏറ്റവും വലിയ മലയാളികളുടെ ഒത്തുചേരലിന് വേദിയൊരുങ്ങുന്ന ചരിത്രപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് നഗരത്തിന്റെ സമീപമുള്ള ഫാര്‍മൂര്‍ തടാകവും സമീപമുള്ള പാര്‍ക്കും അടങ്ങുന്ന പൂരനഗരി സംഘാടകരായ യുക്മയ്ക്ക് കൈമാറി. ജൂണ്‍ 17 ന് പൂരനഗരിയായ ഫാര്‍മൂര്‍ പാര്‍ക്കില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇവന്റ് ബോര്‍ഡ് സ്ഥാപിച്ചാണ് ഔദ്യോഗികമായി യുക്മയ്ക്ക് വേദി കൈമാറിയത്. 

യു.കെയിലെ ഏറ്റവും വലിയ വാട്ടര്‍ കന്പനിയായ തെംസ് വാട്ടറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാര്‍മൂര്‍ തടാകം. 

യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാര്‍മൂര്‍ റിസര്‍വോയര്‍ റേഞ്ചര്‍ ഓഫീസര്‍ മാര്‍ക്ക് ലവ്‌റി ഉദ്ഘാടനം ചെയ്തു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ദേശീയ നേതാക്കളായ ഡോ. ദീപ ജേക്കബ്, ഓസ്റ്റിന്‍ അഗസ്റ്റിന്‍, സജീഷ് ടോം, ഡോ. ബിജു പെരിങ്ങത്തറ, കുഞ്ഞുമോന്‍ ജോബ്, സുരേഷ് കുമാര്‍, ജോമോന്‍ കുന്നേല്‍, ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ്, റീജണല്‍ പ്രസിഡന്റുമാരായ വര്‍ഗീസ് ചെറിയാന്‍, ബാബു മങ്കുഴി എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക