Image

കേരളത്തോട്‌ മാത്രമാണ്‌ കേന്ദ്രസര്‍ക്കാരിന്‌ ഇത്രയും വിവേചനം;ഡല്‍ഹിയില്‍ മോദിസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി

Published on 23 June, 2018
കേരളത്തോട്‌ മാത്രമാണ്‌ കേന്ദ്രസര്‍ക്കാരിന്‌ ഇത്രയും വിവേചനം;ഡല്‍ഹിയില്‍ മോദിസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി

നരേന്ദ്ര മോദിസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി കേരളത്തെ അവഗണിക്കുന്നുവെന്ന്‌ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തോട്‌ മാത്രമാണ്‌ കേന്ദ്രസര്‍ക്കാരിന്‌ ഇത്രയും വിവേചനം. സംസ്ഥാനത്തിന്റെ വികസന താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പലതവണ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി തന്നില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

റേഷന്‍ വിഹിതവുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പല തവണ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. വകുപ്പ്‌ മന്ത്രിയെ കാണാനായിരുന്നു മോദിയുടെ മറുപടി.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ല. ഫെഡറല്‍ സംവിധാനങ്ങളെ മാനിക്കാന്‍ കേന്ദ്രം തയ്യാറാകണം. സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌.
ഇത്‌ നാടിന്റെ വളര്‍ച്ചയ്‌ക്ക്‌ തടസം നില്‍ക്കുകയാണ്‌. റെയില്‍ വികസനത്തിന്‌ സ്ഥലം നല്‍കുന്നില്ലെന്ന കേന്ദ്ര ആരോപണം വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക