Image

ട്രംപിന്റെ ട്വീറ്റ്: ജര്‍മന്‍ കാര്‍ കന്പനികളുടെ ഓഹരിമൂല്യം ഇടിയുന്നു

Published on 24 June, 2018
ട്രംപിന്റെ ട്വീറ്റ്: ജര്‍മന്‍ കാര്‍ കന്പനികളുടെ ഓഹരിമൂല്യം ഇടിയുന്നു
ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നതിനെതിരെ പരസ്യമായ മുന്നറിയിപ്പുമായി വിമാന നിര്‍മാതാക്കളായ എയര്‍ബസും ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവും രംഗത്ത്.

യുകെയില്‍ മിനി, റോള്‍സ് റോയ്‌സ് എന്നിവ നിര്‍മിക്കുന്നത് ബിഎംഡബ്ല്യുവാണ്. എണ്ണായിരം പേര്‍ക്ക് യുകെയില്‍ ജോലിയും നല്‍കുന്നു. ബ്രെക്‌സിറ്റിന്റെ വിശദാംശങ്ങളുടെ കാര്യത്തില്‍ ഒട്ടും വൈകാതെ കൃത്യതയും വ്യക്തതയും ലഭിക്കണമെന്നാണ് ഇരു കന്പനി മേധാവികളും ആവശ്യപ്പെടുന്നത്.

എയര്‍ബസിന് യുകെയില്‍ 14,000 ജീവനക്കാരാണുള്ളത്. ഏകീകൃത വിപണിയില്‍ നിന്നുകൂടി യുകെ പിന്‍മാറുകയാണെങ്കില്‍ തങ്ങള്‍ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് എയര്‍ബസ് അധികൃതര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

വ്യവസായ മേഖലയ്ക്ക് ഗുണകരമായ വിധത്തില്‍ തന്നെ ബ്രെക്‌സിറ്റിന്റെ അന്തിമ കരാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം. എങ്കിലും ഇതുവരെയുള്ള തെരേസ മേ സര്‍ക്കാരിന്റെ പോക്കില്‍ പന്തികേടുള്ളതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കി ഉറപ്പുവരുത്തണമെന്നാണ് ബിഎംഡബ്ല്യുവിന്റെ ആവശ്യം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക