Image

അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ നടന്ന യോഗത്തില്‍ തന്റെ വേദന പങ്കുവെച്ച് മോഹന്‍ലാല്‍

Published on 25 June, 2018
അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ നടന്ന യോഗത്തില്‍ തന്റെ വേദന പങ്കുവെച്ച് മോഹന്‍ലാല്‍
മലയാള സിനിമാ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ നടന്ന അമ്മ യോഗത്തില്‍ തന്റെ വേദന പങ്കുവെച്ച് മോഹന്‍ലാല്‍. പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് ഒഴിഞ്ഞതോടെയാണ് പുതിയ തലവനായി മോഹന്‍ലാലെത്തിയത്. എന്നാല്‍ ആദ്യത്തെ യോഗത്തില്‍ തന്നെ തനേറേ വിഷമത്തിലാണെന്ന് മോഹന്‍ലാല്‍ പരസ്യമായി അറിയിച്ചു. വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ പതിവിനു വിപരീതമായി വളരെക്കുറച്ച് അംഗങ്ങളാണ് പങ്കെടുത്തത്. ഇതാണ് മോഹന്‍ലാലിനെ ഏറെ വിഷമിപ്പിച്ചത്. എറണാകുളത്ത് ഉണ്ടായിട്ടു പോലും പല താരങ്ങളും പങ്കെടുത്തില്ല, മോഹന്‍ലാല്‍ പറഞ്ഞു.
എല്ലാവരെയും യോഗത്തിനായി ക്ഷണിച്ചതായിരുന്നു. എന്നാല്‍ ഏറ്റവും കുറവ് അംഗങ്ങള്‍ പങ്കെടുത്ത ഒരു അമ്മ യോഗമാണ് നടന്നത്. പുതിയതായി പ്രസിഡന്റ് സ്ഥാനമേറ്റ തനിക്ക് ഇതു വളരെ വേദനയുണ്ടാക്കി. അടുത്ത മീറ്റിങില്‍ എല്ലാവരും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സംഘടനയുടെ കീഴില്‍ ചെറുതും വലുതുമായ ഒരുപാട് പ്രശ്‌നങ്ങള്‍ ഉടലെടുക്കും. പ്രതീക്ഷിക്കാത്ത പല വിമര്‍ശനങ്ങളും നേരിടേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ പുറം ലോകം അറിയാതെ പ്രശ്‌നം നല്ലരീതിയില്‍ പരിഹരിക്കുകയാണ് വേണ്ടത്. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്‌ബോള്‍ വികാരപ്രകടനമല്ല വേണ്ടത് മറിച്ച് അതിനെ സമാധാനത്തോടെ പരിഹരിക്കുകയാണ് വേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി മികച്ച പ്രവര്‍ത്തികള്‍ കാഴ്ചവെച്ച് മറ്റു ഇന്ത്യന്‍ സിനിമ സംഘടനകളുടെ മുന്നില്‍ തലഉയര്‍ത്തി നില്‍ക്കുന്ന സംഘടനയാണ് അമ്മ. ഇത്തരത്തില്‍ നല്ല രീതിയില്‍ പോകുന്ന ഒരു നല്ല സംഘടന ഇന്ത്യന്‍ സിനിമയില്‍ തന്നെ വിരളമാണ്. അതിനാല്‍ തന്നെ മറ്റു ഭാഷക്കാരെ അസൂയപ്പെടുത്തുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളാണ് അമ്മ കാഴ്ച വെക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക