Image

അമേരിക്കന്‍ ഡെമോക്രസി എങ്ങോട്ട്? (ബി ജോണ്‍ കുന്തറ)

Published on 25 June, 2018
അമേരിക്കന്‍ ഡെമോക്രസി എങ്ങോട്ട്? (ബി ജോണ്‍ കുന്തറ)
ഈ അടുത്തനാള്‍ ലെക്‌സിങ്ടണ്‍, വെര്‍ജീനിയലില്‍, റെഡ് ഹെന്‍ എന്ന റെസ്റ്റോറെന്റ്‌റില്‍ ഭക്ഷണം കഴിക്കുന്നതിനു കയറിയ സാറാ ഹക്കബി സാന്‍ഡേര്‍സ്, വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി. ഹോട്ടലുടമ, സാണ്ടേഴ്‌സിനോടും കൂടെ ഉണ്ടായിരുന്നവരോടും റെസ്റ്റോറന്‍റ്റില്‍ നിന്നും ഇറങ്ങിപ്പോകുവാന്‍ ആവശ്യപ്പെട്ടു കാരണം ഇവര്‍ ഡൊണാള്‍ഡ് ട്രംപിനുവേണ്ടി ജോലിയെടുക്കുന്നു .

ഈ സംഭവം മാധ്യമങ്ങളില്‍ വന്നിട്ടും, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളോ ഒട്ടനവധി മാധ്യമങ്ങളോ ഒരു പ്രാധാന്യതയും നല്‍കിയില്ല.

ഇതൊരൊറ്റപ്പെട്ട സംഭവമായി എടുക്കുവാന്‍ പറ്റില്ല കാരണം, പൊതു വേദികളിലും, സോഷ്യല്‍ മാധ്യമങ്ങളിലും കാണുന്ന പ്രസംഗങ്ങളും, സംഭാഷങ്ങളും ശ്രദ്ധിച്ചാല്‍ കാണുവാന്‍പറ്റും ഇതുപൊലുള്ള വെറുപ്പിന്റെ ഉറവിടമെവിടെന്ന്.

ആക്ടര്‍ റോബര്‍ട്ട് ഡെനീരോ, അടുത്തനാള്‍ ടോണി അവാര്‍ഡ് ഷോയില്‍ ട്രംപിനെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ എഴുതുന്നതിനു പറ്റില്ല. ലിബറല്‍ ചുവയുള്ള എല്ലാ ടി.വി. പരിപാടികളിലും ട്രംപ് മാത്രമല്ല അയാളുടെ കുടുംബവും അവഹേളനങ്ങള്‍ക്കും, നിന്നക്കും ഇരയാകുന്നു.

ഡൊണാള്‍ഡ് ട്രംപിനെയും അയാളുടെ കുടുംബാംഗളെയും എല്ലാ ദിവസവും കുറച്ചു ചീത്ത വിളിക്കുക എന്നത് പലേ ഹോളിവുഡ് താരങ്ങളുടേയും ദിനചര്യ ആയി മാറിയിരിക്കുന്നു. ഇതില്‍നിന്നും ഇവര്‍ക്ക് കുറച്ചെല്ലാം ആശ്വാസം കിട്ടുന്നുണ്ടെന്നു കരുതാം.ഹില്ലരി ക്ലിന്റന്റെ തോല്‍വിയോടുകൂടിയാണ് ഇവര്‍ക്ക് ഈമാനസിക രോഗം പിടിപെട്ടിരിക്കുന്നത്. ഈരോഗം മാറണമെങ്കില്‍ ട്രംപ് സ്ഥാനമോഴിയണം അത് ഉടനെ നടപ്പുള്ള വിഷയമല്ല.

നിറം, ജാതി, ലിംഗം ഇവയെ ആധാരമാക്കി വിവേചനം കാട്ടിയാല്‍ അതൊരു കുറ്റമായിവരെ കാണാവുന്നതാണ് എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്തേയോ, എന്തെങ്കിലും അടുപ്പമുള്ളവരേയോ വേര്‍തിരിവ് കാട്ടി പുറംതള്ളുന്നതില്‍ തെറ്റില്ലന്നുമാത്രമല്ല അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത കാണുന്നു.

എന്നൊരവസ്ഥ വരുന്നത് ഒരു ജനാധിപത്യ ഭരണ വ്യവസ്ഥിതിക്കു ആരോഗ്യപരമോ എന്ന് ചിന്തിക്കുന്നത് നന്ന്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മുന്‍കാല രാഷ്ട്രപതികളൊന്നും ലിബറല്‍ മാധ്യമങ്ങളുടെ സ്‌നേഹഭാജനങ്ങള്‍ ആയിട്ടില്ല എന്നിരുന്നാല്‍ ത്തന്നെയും ഇന്നു നാം കാണുന്ന കടുത്ത ട്രംപ് വൈരാഗ്യം, അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യ കാഴ്ച്ച എന്നുപറയുന്നതില്‍ അതിശയോക്തിയില്ല.

കമ്മ്യൂണിസം റഷ്യയിലും, ചൈനയിലും വേരൂന്നിയ കാലം ഒരു പെരുമാറ്റ ചട്ടം ഭരണനേതാക്കള്‍ സ്വീകരിച്ചിരുന്നു. എന്തെന്നാള്‍, "എല്ലാ പ്രവൃത്തികളും ന്യായീകരിക്കാം അതിന്റെ പരിണിതഫലം പാര്‍ട്ടി തത്വസംഹിതക്ക് തുണയാണെങ്കില്‍." ഈയൊരു ചിന്താഗതി ജോസഫ് സ്റ്റാലിനും മാവോയും അനുകരിച്ചു റഷ്യയിലും, ചൈനയിലും അനേകര്‍ കൊല്ലപ്പെട്ടു, ലക്ഷങ്ങള്‍ ഗുലാഗ് പോലുള്ള ജയില്‍ മേഖലകളിലേയ്ക്ക് തിരോധാനപ്പെട്ടു.

വിമര്‍ശനങ്ങള്‍ സര്‍ഗ്ഗശക്തിഉള്ളവ ആയിരിക്കണം എന്നാല്‍ ഇന്ന് ഒട്ടനവധി മാധ്യമങ്ങളും ചിലക്കുന്ന തലകളും സത്യം മൂടിവയ്ച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. അതിനുദാഹരണം അടുത്തകാലത്ത് സംസാരവിഷയമായ തെക്കനതിര്‍ത്തി കുടിയേറ്റ വിവാദം, മാധ്യമങ്ങളില്‍, കുട്ടികള്‍ ഇരുമ്പഴിക്കുള്ളില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു എന്നാല്‍ ഇവ അഭിനയിപ്പിച്ചു സ്റ്റേജ് ചെയ്യ്തതെന്നു പിന്നീട് പുറത്തുവന്നു. ഇതുപോലെ അനവധി വാര്‍ത്തകള്‍ ട്രംപിന് പ്രതികൂലമായിരിക്കണമെന്ന ഉദ്ദേശം മുന്‍നിറുത്തി പലേ മാധ്യമങ്ങളും ചമച്ചിറക്കുന്നു എന്ന മ്ലേച്ഛമായ ഒരവസ്ഥയിലാണ് മാധ്യമങ്ങള്‍.

ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത് അമേരിക്കയുടെ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ പാലിച്ചാണ്. മനസ്സിലാകാത്ത കാര്യം, എതുര്‍പക്ഷം വിജയം തീര്‍ച്ചയെന്നു കണക്കു കൂട്ടിയിരുന്നു എന്നാല്‍ ആ പ്രദീക്ഷ തകര്‍ന്നു ഇതാരുടെ കുറ്റം? ഇതില്‍ വോട്ടു രേഖപ്പെടുത്തിയവരോട് വിരോധം കാട്ടുക അവരെ ശിഷിക്കുന്നതിനു ശ്രമിക്കുക ഇവ വെറും ബാലിശം അഥവാ മൃഗീയത എന്നുമാത്രമേ കാണുവാന്‍ പറ്റൂ.

ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ എന്ന് ഒരുനാള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന, മാധ്യമങ്ങള്‍ ഇന്ന് അവയില്‍ പലതും രാഷ്ട്രീയക്കാരുടേയും, മറ്റു സങ്കുചിത ചിന്തകരുടേയും വിഴുപ്പു ചുമക്കുന്ന കഴുതകളായി മാറിയിരിക്കുന്നു. ഒരാശ്വാസം കാണുന്നത് ജനത ഒട്ടനവധി മാധ്യമങ്ങളുടെ ഈ മുഖംമൂടി കാണുന്നുണ്ട് ഇവരുടെ ഫേക്ക് വാര്‍ത്തകള്‍ക്ക് വലിയ പ്രചാരമില്ല ആരും വിശ്വസിക്കുന്നുമില്ല.
Join WhatsApp News
Boby Varghese 2018-06-25 12:34:39
When Robert DeNero called " f--k Trump", he got a standing ovation for more than a minute, during the Tony award show.. Bill Maher, in his television show, called repeatedly for a recession  so that Trump may lose the election.. He is worth $50 million and wouldn't care if 20 million people lose their jobs. When the black football players insulted the national flag and disrespected the national anthem, the Democrat leaders rushed to support them.

The fake media in our country invested their full weight in support of Hillary Clinton and when she lost, they could not take it easily. They started impeaching Trump on Nov 9, 2016 even though Trump took the oath on Jan 20, 2017. They tried Russian collusion, which no one [ except some Malayalees ] believes. They pictured Trump as a racist but more blacks are coming to support him. Poor Stormy Daniels is crying that no one cares about her now. Her attorney made some good money but refuse to spare a penny with her. Now some Democrat leaders are threatening to physically hurt Trump employees and the fake media applauds it. The Pope recently called the fake media as Satanic and they are deservedly so.
american malayali 2018-06-25 13:17:02
അദ്ധ്വാനിച്ചും കഷ്ടപ്പെട്ടും കഴിയുന്ന മലയാളികൾ 
എന്തിനാണ് കർത്താവേ ട്രംപിന്റെ കാര്യം പറഞ്ഞു 
വഴക്കടിക്കുന്നത്.  ഹിലാരിയുടെ പക്ഷം പിടിച്ച് 
നടക്കുന്നവരുടെ പിന്നാലെ കുറെ മലയാളികളും 
എന്തൊരതിശയമേ..വ്യാജ വാർത്ത പ്രചാരകർ 
എല്ലായിടത്തുമുണ്ട്. എന്നാൽ അവർക്ക് ഓശാന 
പാടാൻ പോകുന്നത് എന്തിനാണ്. ഞാൻ ട്രംപിനെ 
അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ 
ചെയ്യുന്നില്ല.  ആര് വന്നാലും എനിക്കെന്ത്‌? ജോലി 
ചെയ്‌താൽ ജീവിക്കാം. ജോലിയൊന്നും ചെയ്യാതെ 
ഗവണ്മെന്റ് ആനുകൂല്യം സ്വീകരിച്ച് കഴിയുന്നവർക്ക് 
ട്രംപിന്റെ നയങ്ങളോട് എതിർപ്പുണ്ടാകാം.
അതിനു എന്തിനാണ് ജോലി ചെയ്ത് കഴിയുന്ന 
മലയാളി സമൂഹം വേവലാതിപ്പെടുന്നത്. 

ബോബി വർഗീസും, കുന്തറയും, പല പേരുകൾക്കുള്ളിൽ 
ഒളിഞ്ഞിരുന്നു എഴുതുന്നവരും ചരിത്രം അറിയാത്തവരാണോ ?അവർ ട്രംപിനെ ചീത്ത വിളിക്കാത്തത് 
അവരുടെ അറിവ് കേടാണോ?
ബൈബിൾ നല്ലപോലെ അറിയുന്ന മാത്തുള്ള പോലും 
അനധികൃത കുടിയേറ്റത്തെ അനുകൂലിച്ച് 
ട്രംപിനെ കുറ്റം പറയുന്നത്  വിശ്വസിക്കാനാവുന്നില്ല.
ട്രംപ് നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ 
അറിഞ്ഞൂടാ.  അറിവ് പകരുക ട്രംപ് വിരോധികളെ .
Boby Varghese 2018-06-25 15:51:11
Hey American Malayali, I never, never write one word insulting another Malayali. I may use insulting words about  Nancy Pelosi or Chucki Schumer etc. But I will never use words like stupid or idiot or bastard etc about another Malayali. I leave those words for Trump haters.
american malayali 2018-06-25 21:03:09
പൊന്നു ബോബി വർഗീസ് സാർ  എനിക്ക് 
ഇംഗളീഷിൽ എഴുതാൻ കഴിവില്ലാത്തത്കൊണ്ടാണ് 
മലയാളത്തിൽ എഴുതിയത്.  അതിൽ താങ്കൾ 
മലയാളികളെ  ഇൻസാൾട്  (അധിക്ഷേപം)
ചെയ്തുവെന്ന് എഴുതിയിട്ടില്ല. താങ്കൾ 
ഒന്ന് കൂടി വായിക്കു. ബോബി വര്ഗീസും മറ്റുള്ളവരും ചരിത്രം 
അറിയാത്തവരാണോ, അവർ അറിവ്‍ലില്ലാത്തവരാണോ എന്ന് 
ട്രംപിനെ അന്ധമായി പിന് താങ്ങുന്നവരോട് 
ചോദിച്ചിരിക്കയാണ്. സാർ ഒന്ന് കൂടി വായിച്ച് 
തെറ്റിധാരണ മാറ്റുക. ഇനി ആരെങ്കിലും അമേരിക്കൻ മലയാളി എന്ന പേരിൽ 
എവിടെയെങ്കിലും എഴുതീട്ടുണ്ടെങ്കിൽ അത് ഞാനല്ല. 
American Malayalee 2018-06-25 23:39:09
A person who insult Nancy Pelosy or anyone cannot be trusted. Because it tells that  inherently you have a problem. People don't expect much better from a follower of Trump who insults everyone. Better you see a psychiatrist and take Trump with you before he destroys the democracy built by the founding fathers of this nation. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക