Image

കരസേനാ മേധാവി വി.കെ.സിങിനെതിരെ മാനനഷ്ടക്കേസ്

Published on 27 March, 2012
കരസേനാ മേധാവി വി.കെ.സിങിനെതിരെ മാനനഷ്ടക്കേസ്
ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ.സിങിന് 14 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിനെതിരെ റിട്ട. ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിങ് മാനനഷ്ടക്കേസിന്. തേജീന്ദര്‍സിങ് തന്നെ കൈക്കൂലി വാങ്ങാനായി പ്രേരിപ്പിച്ചുവെന്നാണ് വി.കെ.സിങ് പറഞ്ഞത്. ഇതിനെതിരെയാണ് തേജീന്ദര്‍സിങ് നിയമ നടപടിയ്‌ക്കൊരുങ്ങിയത്.

വി.കെ.സിങ് പറഞ്ഞ കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്നും തനിക്ക് ഏതെങ്കിലും കമ്പനികളുമായി അവിശുദ്ധബന്ധം ഇല്ലെന്നും തേജീന്ദര്‍സിങ് വ്യക്തമാക്കി. ജനറല്‍ വി.കെ.സിങിനെ കണ്ടിരുന്നു എന്നത് ശരിയാണ്. അത് താന്‍ വിരമിക്കുന്ന സമയത്താണ്. വിരമിച്ച ശേഷം മറ്റെന്തെങ്കിലും പദവിയില്‍ തുടരാന്‍ താല്‍പര്യമുണ്ടെന്ന് പറയാനാണ് താന്‍ അവിടെ പോയത്. അത് ശരിയാക്കാമെന്ന് വി.കെ.സിങ് പറയുകയും ചെയ്തുവെന്നും തേജീന്ദര്‍സിങ് വെളിപ്പെടുത്തി.

ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക