മമ്മൂട്ടി പ്രധാനവേഷത്തിലെത്തി ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വ്യാജ പതിപ്പുകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നിര്‍മാണ കമ്പനിയായ ഗുഡ് വില്‍ എന്റെൈര്ന്മെന്റ്സ്. ടൊറന്റില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ച ചിലരുടെ ഐ.പി അഡ്രസ്സുകള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ഗുഡ്വില് എന്റെൈര്‍ടന്‍മെന്റ്സ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
സ്വയം അബദ്ധത്തില്‍ ചാടരുത്. പിടിക്കപ്പെട്ടാല്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ല. ഐ.പി അഡ്രസ്സുകള്‍ ഒരോന്നായി ഡീകോഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ഗുഡ്വില് എന്റര്‍ടൈന്‍മെന്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.
ജൂണ്‍ 16 നാണ് െ്രെകം ത്രില്ലര്‍ കഥ പറയുന്ന അബ്രഹാമിന്റെ സന്തതികള്‍ പുറത്തിറങ്ങിയത്. കനിഹ, ആന്‍സണ്‍ പോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഗുഡ്?വില്‍ എന്റെൈര്ടന്മെന്റ്സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജ്ജ്, ജോബി ജോര്‍ജ്ജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.