Image

ജനശ്രദ്ധയാകര്‍ഷിച്ച് എക്യുമെനിക്കല്‍ പിക്‌നിക്

ജോണ്‍ താമരവേലില്‍ Published on 27 June, 2018
ജനശ്രദ്ധയാകര്‍ഷിച്ച് എക്യുമെനിക്കല്‍ പിക്‌നിക്
ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ പതിനാറ് ക്രൈസ്തവ ദേവാലയങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച എക്യുമെനിക്കല്‍ പിക്‌നിക് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ന്യൂയോര്‍ക്കിലെ വെസ്റ്റ്ബറിയിലുള്ള ഐസണ്‍ഹോവര്‍ പാര്‍ കില്‍ ജൂണ്‍ 16 ന് റവ. ജോസ് കെ.ഐ യുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പിക്‌നികില്‍ 14 പുരോഹിതരും രണ്ടു കന്യാസ്ത്രീകളുമടക്കം 360 അംഗങ്ങള്‍ പങ്കെടുത്തു. ടോമി മഠത്തിക്കുന്നില്‍ കണ്‍വീനറായിരുന്നു. രാവിലെ ഒന്‍പത് മുതല്‍ ജിന്‍സന്‍ പത്രോസിന്റെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജിജോ പോള്‍, എയ്ഞ്ചല്‍ ജിന്‍സണ്‍, ഡാനി ജിജോ എന്നിവരുടെ നേതൃത്വത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളെയും നാലു കളര്‍ കോഡ് നല്‍കി നാലു ഹൗസുകളായി തിരിച്ചു. പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് സ്വാഗതം ആശംസിച്ചു.

പ്രഭാതഭക്ഷണത്തിന് ശേഷം കൊച്ചു കുട്ടികള്‍ മുതല്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന വിവിധതരം പുതുമയാര്‍ന്ന കളികള്‍ക്ക് ഡോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സ്‌പോര്‍ട്‌സ് ടീം നേതൃത്വം നല്‍കി. ബിജു ചാക്കോ സ്‌പോര്‍ട്‌സ് നിയന്ത്രിച്ചപ്പോള്‍ ലിസാ ജോര്‍ജ്, നെഫിയാ ചാക്കോ, ബെറ്റ്‌സി തോമസ്, പ്രെസ്റ്റി സജീവ് എന്നിവര്‍ ജഡ്ജസായി പ്രവര്‍ത്തിച്ചു. ഫാ. ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍, പങ്കെടുത്ത എല്ലാ പുരോഹിതര്‍ക്കും പുതുമയാര്‍ന്ന സ്‌പോര്‍ട്‌സുകള്‍ ക്രമീകരിച്ചിരുന്നു. പുരോഹിതരുടെ മത്സരങ്ങള്‍ക്ക് കൂടിനിന്ന ജനാവലി ഹര്‍ഷാരവത്തോടു കൂടി ആവേശം പകര്‍ന്നു.
മത്സരവിജയികള്‍ക്ക് ജൂലൈ 15ന് ലോംഗ് ഐലന്റ് മര്‍ത്തോമ്മാ ചര്‍ച്ചില്‍ നടക്കുന്ന സെന്റ് തോമസ് ഡേ സെലിബ്രേഷനില്‍ ട്രോഫികള്‍ വിതരണം ചെയ്യുന്നതാണ്.

ബോബന്‍ വര്‍ഗീസ് കേരളത്തനിമയില്‍ ചിക്കന്‍ വിഭവം തയാറാക്കിയപ്പോള്‍ പി.വി വര്‍ഗീസും, തോമസ് സി. വര്‍ഗീസും കുടുംബമായി ബര്‍ഗറും പാചകം ചെയ്തു. തോമസ് ജേക്കബ്, റോയി ഒ. ബേബി, ജെയ് കെ. പോള്‍, ഷയ്‌നു തോമസ്, ബോബി ഐസക്ക് എന്നിവര്‍ ഗ്രില്ലുകള്‍ക്ക് നേതൃത്വം നല്കി. പോള്‍ കുര്യന്‍ ഗതാഗതം നിയന്ത്രിച്ചു.

ഡോ. റെയ്ച്ചല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അഞ്ചു പേരടങ്ങുന്ന മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനം പ്രശംസ പിടിച്ചു പറ്റി.

ഉച്ച ഭക്ഷണസമയത്ത് ഉഷാ മാത്യൂസിന്റെ നേതൃത്വത്തില്‍ നടന്ന റാഫിള്‍ ഡ്രോയില്‍ ഒന്നാം സമ്മാനാര്‍ഹനായ ബിന്‍ച്ചു ജോണ്‍ സമ്മാനതുക എക്യുമെനിക്കല്‍ ഫെഡറേഷന് തിരികെ നല്കിക്കൊണ്ട് മാതൃകയായി.

ട്രഷറര്‍ ജോണ്‍ തോമസ് പിക്‌നിക്കിന്റെ സ്‌പൊണ്‍സര്‍മാരെ പരിചയപ്പെടുത്തുകയും അവരുടെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വിവിധ സഭകളില്‍ നിന്ന് വന്ന പുരോഹിത കുടുംബങ്ങളെയും ജനങ്ങളെയും സെക്രട്ടറി ജോണ്‍ താമരവേലില്‍ പിക്‌നിക് ഫീല്‍ഡിലേക്ക് ആനയിച്ചു. വൈകുന്നേരം ആകാശ് പോളിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയോടു കൂടി പിക്‌നിക് സമാപിച്ചു.
ജനശ്രദ്ധയാകര്‍ഷിച്ച് എക്യുമെനിക്കല്‍ പിക്‌നിക്
ജനശ്രദ്ധയാകര്‍ഷിച്ച് എക്യുമെനിക്കല്‍ പിക്‌നിക്
ജനശ്രദ്ധയാകര്‍ഷിച്ച് എക്യുമെനിക്കല്‍ പിക്‌നിക്
ജനശ്രദ്ധയാകര്‍ഷിച്ച് എക്യുമെനിക്കല്‍ പിക്‌നിക്
ജനശ്രദ്ധയാകര്‍ഷിച്ച് എക്യുമെനിക്കല്‍ പിക്‌നിക്
ജനശ്രദ്ധയാകര്‍ഷിച്ച് എക്യുമെനിക്കല്‍ പിക്‌നിക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക