Image

ട്രൈബല്‍ പ്രമോട്ടര്‍മാരുടെ നിയമനത്തില്‍ അഴിമതിയെന്ന്‌ കണ്ടെത്തല്‍

Published on 27 March, 2012
ട്രൈബല്‍ പ്രമോട്ടര്‍മാരുടെ നിയമനത്തില്‍ അഴിമതിയെന്ന്‌ കണ്ടെത്തല്‍
വയനാട്‌: മന്ത്രി പി.കെ. ജയലക്ഷ്‌മി സ്വജന പക്ഷപാതം നടത്തി ട്രൈബല്‍ പ്രമോട്ടര്‍മാരെ നിയമിച്ചതായി പരാതി. മന്ത്രിയുടെ മണ്ഡലമായ മാനന്തവാടിയില്‍130 പേരെ നിയമിച്ചതില്‍ 79 ഉം മന്ത്രിയുടെ സമുദായക്കാരാണ്‌. എന്നാല്‍ ഇതര സമുദായക്കാരായ പണിയ, അടിയ, കാട്ടുനായ്‌ക വിഭാഗങ്ങളെ ഒഴിവാക്കിയതായും പരാതിയുണ്ട്‌.

കഴിഞ്ഞ ഡിസംബറിലാണ്‌. നിയമനത്തില്‍ വകുപ്പ്‌ മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്ന്‌ അന്നേ പരാതി ഉയര്‍ന്നെങ്കിലും കണക്കുകള്‍ പുറത്തുവന്നത്‌ ഇപ്പോഴാണ്‌. മന്ത്രിയുടെ സ്വന്തം പഞ്ചായത്തായ തവിഞ്ഞാലില്‍ സ്വന്തം സമുദായ ക്കാരല്ലാതെ മറ്റാരും പട്ടികയിലില്ല. 21 തസ്‌തികകളില്‍ 21 ഉം കുറിച്യര്‍ക്കു കിട്ടി.

ആദിവാസി ജനസംഖ്യയില്‍ ഒന്നാമതുളള പണിയരില്‍10 പേര്‍ മാത്രമാണ്‌ മാനന്തവാടിതാലൂക്കില്‍ പരിഗണിക്കപ്പെട്ടത്‌. പ്രമോട്ടറാകാനുളള യോഗ്യത എസ്‌.എസ്‌.എല്‍.സി ആണെങ്കിലും പണിയ, അടിയ, കാട്ടുനായ്‌ക വിഭാഗങ്ങള്‍ക്ക്‌ ഈ യോഗ്യതയില്ലെങ്കിലും നിയമനംനല്‍കാം. എന്നാല്‍ ഈ വ്യവസ്‌ഥയും പാലിക്കപ്പെട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക