അഭിമാനമുള്ളതിനാലാണ് നടികള്‍ രാജിവെച്ചത്: മന്ത്രി സുധാകരന്
Published on 28 June, 2018
കോഴിക്കോട്: താരസംഘടനയില്‍ നിന്ന്? നാലു
നടിമാര്‍ രാജിവെച്ച പശ്?ചാത്തലത്തില്‍ സംഘടനക്കും ദിലീപിനുമെതിരെ രൂക്ഷ
വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്. മലയാള സിനിമക്കാര്‍ക്ക് പണത്തിന്റെ
അഹങ്കാരമാണെന്നും അത് കേരളത്തിനോട് കാണിക്കേണ്ടെന്നും ജി സുധാകരന്
പറഞ്ഞു.
ദിലീപ് ധിക്കാരിയും അഹങ്കാരിയുമാണ്.. പണ്ടും ഇപ്പോഴും ദിലീപിന
കുറിച്ച് നല്ല അഭിപ്രായമില്ല. സിനിമാ മേഖലയില്‍ കൊച്ചി കേന്ദ്രീകരിച്ചുള്ള
ലോബിയുണ്ട്. അതിലെ പ്രധാനിയായിട്ടും ദിലീപിനെ അറസ്റ്റ് ചെയ്തതിലൂടെ
ഇടതുസര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്.
അമ്മ ഭാരവാഹികള്‍ സ്വയം
തിരുത്താന്‍ തയ്യാറാകണം. അമ്മയുടെ ചില ഭാരവാഹികളും സിനിമാ രംഗത്ത്
മുന്‍പന്തിയില്‍ നില്‍ക്കുന്നവരും സ്വയം വിമര്‍ശനം നടത്തണം. ദിലീപിനെ
തിരിച്ചെടുത്തത് ശരിയല്ല. അത് മോഹന്‍ലാല്‍ ഒറ്റക്ക് ചെയ്തതാവില്ല. അമ്മയുടെ
ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ പ്രവര്‍ത്തിച്ചിരിക്കുകയാണ്. സംസ്കാരത്തിന്ചേരാത്ത നടപടിയാണ്അവിടെ നടക്കുന്നത്.
അഭിമാനമുള്ള
സ്?ത്രീകളായതിനാലാണ് നടിമാര്‍ രാജിവെച്ചത്. അവര്‍ എങ്ങനെയാണ്? അവിടെ
ഇരിക്കുക. ഇത്തര?മൊരു നടപടി സ്വീകരിക്കും മുമ്പ്? അ?വരോട് കൂടിയാലോചിച്ചില്ല.
ഒട്ടും ജനാധിപത്യമില്ലാതെയാണ് ആ സംഘടന പ്രവര്‍ത്തിക്കുന്നതെന്നും ജി സുധാകരന്
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല