Image

കുസൃതികുപ്പായം- രാജു മൈലപ്രാ

രാജു മൈലപ്രാ Published on 29 June, 2018
കുസൃതികുപ്പായം- രാജു മൈലപ്രാ
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരിശന്മാരുമായുള്ളോരെ - നിങ്ങള്‍ക്കു ഹാ കഷ്ടം - വെള്ള തേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു. അതു പുറമേ അഴകായി ശോഭിക്കുന്നെങ്കിലും, അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നെ പുറമേ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കു തോന്നുന്നു -അകമോ കപടഭക്തിയും അധര്‍മവും നിറഞ്ഞവരത്രേ (മത്തായി 23:27)

ദൈവവിളി കിട്ടിയിട്ടാണ് പലരും പുരോഹിതന്മാരാകുന്നതെന്ന് പറയപ്പെടുന്നു. അങ്ങിനെ 'മോനേ! രാജു - നീ പുരോഹിതനാകണം' എന്ന് ദൈവം ആരേയും രാത്രിയില്‍ വന്നു നേരില്‍ വിളിക്കുമെന്നു ഞാന്‍ കരുതുന്നില്ല. 'രാത്രി' എന്നെടുത്തു പറയുവാന്‍ കാരണം, പലരും നേരം വെളുക്കുമ്പോഴാണ് ഈ 'ദൈവവിളി' യുടെ കാര്യം പുറത്തറിയിക്കുന്നത്.

ദൈവവേലയേക്കാള്‍, നല്ലൊരു ജീവിത മാര്‍ഗ്ഗമായിട്ടാണ് പലരും പുരോഹിത പട്ടം കാണുന്നത്. വലിയ വരുമാനമുള്ള പള്ളികളിലെ വികാരി ആകുവാന്‍, വലിയ ചരടുവലി വേണം. നല്ല പെരുത്ത ശമ്പളം, കൂടാതെ വിവാഹം, മാമ്മോദീസാ, ശവമടക്ക്, വീട്ടു കൂദാശ, ധൂപം വെയ്ക്കല്‍. കുപ്പായത്തിന്റെ കീശകളെല്ലാം നിറഞ്ഞു കവിയുന്നു. കൂടാതെ കൊച്ചമ്മമാര്‍ക്ക് സഭയുടെ കോളേജുകളില്‍ ലക്ച്ചര്‍ പോസ്റ്റ്. ഒരു കൈക്കൂലിയുമില്ലാതെ!

വികാരിമാരില്‍ പലര്‍ക്കും ഈയിടെയായി 'വികാരം' ഇച്ചരെ കൂടുതലാണെന്നു തോന്നുന്നു. 'പത്തായത്തില്‍ അരി ഉണ്ടെങ്കില്‍ എലി പാലക്കാട്ടു നിന്നും വരും' എന്നു പറഞ്ഞതുപോലെ ചില വികാരിമാര്‍ വികാരം ശമിപ്പിക്കാന്‍ ഡെല്‍ഹിയില്‍ നിന്നും കൊച്ചിവരെ പറന്നെത്തി വരും. വീട്ടു ചെലവിനു ആയിരം രൂപാ മുടക്കാന്‍ മുക്കിമൂളുന്നവന്‍, വ്യഭിചാരത്തിന് പതിനായിരങ്ങള്‍ വാരി എറിയും.

രഹസ്യ കുമ്പസ്സാരത്തോടനുബന്ധിച്ചാണത്രേ, ഈ വെടിമരുന്നിന് തിരി കൊളുത്തുന്നത്. ഒരു പെണ്ണുമ്പിള്ളക്ക് കല്യാണത്തിന് മുന്‍പുതന്നെ അയല്‍വാസിയായ ഒരു വൈദികനോടു ഒരു 'ഇത്'ഉണ്ടായിരുന്ന്രേത! ആ ഒരു 'ഇത്' പിന്നീട് 'അത്' ആയി മാറി.

ഒരു ചെറുപ്പക്കാരനെ യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ വിവാഹം കഴിച്ച ആ യുവതി, താന്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ച കാര്യം ഒരു കുമ്പസ്സാരവേളയില്‍ പുരോഹിതനോട് ഏറ്റു പറഞ്ഞു. അപ്പോള്‍ തുടങ്ങി 'ബ്ലാക്ക്മെയിലിംഗ്'. അച്ചന്‍ യുവതിയുമായുള്ള ബന്ധത്തെപ്പറ്റി കൂട്ടു വികാരിമാരോടു പറഞ്ഞു. വികാരം അണപൊട്ടി ഒഴുകി. 'എലികള്‍ ഓരോന്നായി പത്തായത്തില്‍ കയറിയിറങ്ങി. ഈ താടിയില്‍ പിടിച്ചുള്ള കായികാഭ്യാസം രണ്ടു കുട്ടികളുടെ അമ്മയായ ആ സ്ത്രീക്ക് ഒരു വീക്നെസ് ആയിരുന്നു എന്നു വേണം കരുതുവാന്‍.

രഹസ്യ കുമ്പസ്സാരം എന്തിനാണ് നിര്‍ബന്ധമാക്കുന്നത്?

'ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.
(യോഹന്നാന്‍ 14:16)

അപ്പോള്‍ പിന്നെ എന്തിന് ഈ ഇടനിലക്കാര്‍.

'നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക. രഹസ്യത്തില്‍ കാണുന്ന പിതാവ് നിനക്കു പ്രതിഫലം തരും' (മത്തായി 6:6)

എന്നാല്‍ ഇടവകാംഗങ്ങളുടെ ബലഹീനത മനസ്സിലാക്കുവാന്‍ 'ആണ്ടു കുമ്പസ്സാരം' എന്നൊരു ഇണ്ടാസ് ഇറക്കിയിട്ടുണ്ട്. അങ്ങിനെ കുമ്പസ്സാരിച്ചു കുര്‍ബാന കൊള്ളാത്തവര്‍ക്ക് പൊതുയോഗത്തില്‍ ഇരിക്കുവാന്‍ അനുവാദമില്ല. എന്നാല്‍ കുമ്പസ്സാരിക്കാത്തവരോട് പലതവണ പലപേരും പറഞ്ഞ് പിരിവു നടത്തുന്നതിന് തടസ്സമൊന്നുമില്ല.

കുമ്പസ്സാരം ഒരു വലിയ പ്രഹസനമാണ്. തങ്ങള്‍ ചെയ്ത തെറ്റുകളെല്ലാം, തങ്ങളെപോലെ തന്നെയുള്ള ഒരു മനുഷ്യനോട് ഏറ്റു പറയുവാന്‍ തക്ക വിഡ്ഡികളൊന്നുമല്ലല്ലോ പൊതുജനം?

അമേരിക്കയില്‍ ഇനി 'ഫാമിലി കോണ്‍ഫറന്‍സുകളുടെ' വസന്തകാലമാണ്. പ്രീ മാരിയേജ് ക്ണ്‍സലിംഗ്, ആഫ്ടര്‍ മാരിയേജ് ക്ണ്‍സലിംഗ്, കപ്പിള്‍ മീറ്റിംഗ് അങ്ങിനെ പല പേരുകളില്‍, അവിവാഹിതരായ പുരോഹിതന്മാര്‍ ക്ലാസ്സെടുക്കുന്നു. ചര്‍ച്ചകള്‍ നയിക്കുന്നു. ശംഭോ മഹാ ദേവാ.

അമേരിക്കയിലെ നമ്മുടെ കുട്ടികള്‍ പൊതുവേസ്റ്റ്രെയിറ്റ് ഫോര്‍വേഡ് ആണ്. അവര്‍ക്കു വക്രബുദ്ധിയൊന്നുമില്ല. തെറ്റെന്ന് അവരെ മാതാപിതാക്കളും പള്ളിയും പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍, അവര്‍ കുമ്പസ്സാരത്തില്‍ വെളിപ്പെടുത്തും. വലിയൊരു കെണിയിലേക്കാണ് അവര്‍ ചെന്നു വീഴുന്നതെന്ന് അവര്‍ അറിയുന്നില്ല. അതിനാല്‍ നോക്കിയും കണ്ടും വേണം, മക്കളെ, പ്രത്യേകച്ച് പെണ്‍മക്കളെ കുമ്പസ്സാരത്തിന് പറഞ്ഞുവിടുന്നത്.

പിടിക്കപ്പെട്ട അച്ചന്മാര്‍ക്കെതിരെ പരാതി പറഞ്ഞവരോട് 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്നാണ്' സഭാനേതൃത്വം പറയുന്നത്.

ഇപ്പോള്‍, അച്ചന്മാരുടെ വികാര ശമനം നടത്തിയ യുവതിയുടെ ഭര്‍ത്താവിനെതിരെ മാനനഷ്ടത്തിനു കേസ്സുകൊടുക്കുവാന്‍ പോകുകയാണെന്നും കേട്ടു - കേസു കൊടുക്കണം - എങ്കില്‍ മാത്രമല്ലേ ഇവര്‍ കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയുള്ളു.

ഒരു കാര്യത്തില്‍ ദു:ഖമുണ്ട്, അച്ചന്‍മാരുടെ അദ്ധ്യാപികമാരായ കൊച്ചമ്മമാരും, വിദ്യാര്‍ത്ഥികളായ അവരുടെ മക്കളും ഓരോ ദിവസവും പൊതുസമൂഹത്തെ നേരിടേണ്ടിവരുന്ന ദയനീയമായ അവസ്ഥ ഓര്‍ക്കുമ്പോള്‍!

പിടിച്ചതിനേക്കാള്‍ വലുത് അളയിലുണ്ടെന്നാണ് കേള്‍ക്കുന്നത്! 
Join WhatsApp News
പെണ്ണ് ഒരുംബെട്ടാല്‍ ... 2018-06-29 15:25:42

കലക്കി രാജു കലക്കി. അളയില്‍ പാത്ത് ഇരിക്കുന്നവര്‍ വലിയ ഇരയും ആയിട്ടാണ് ഇരിക്കുന്നത്.  അറയില്‍ കയറി വാതില്‍ അടക്കുന്നതിനു മുമ്പ് തന്നെ ഒരുവന്‍ കൂടെ കാണും. യേശുവിന്‍റെ പണി ഒന്നും ഇപ്പോളത്തെ വികാരിമാരുടെ അടുക്കല്‍ ചെലവ് അകുകയില്ല. ഇവനൊക്കെ ആനക്ക് അണ്ടര്‍വെയര്‍ കെട്ടുന്നവര്‍ ആണ്.

നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ എന്നല്ല -നിങ്ങളില്‍ ഇവളില്‍ പാപം ഇല്ലാത്തവര്‍ എന്നതാണ് ശരി. കാരണം- ഒരുവള്‍ വേശ്യ ആണ് എന്ന് പുരുഷന്‍ പറയണം എങ്കില്‍ നേരിട്ട് ഉള്ള അനുഭവം വേണം. അപ്പോള്‍ അവര്‍ എല്ലാംതന്നെ അവളുടെ കൂടെ വേശ്യവിര്‍ത്തി നടത്തിഎന്ന് വെക്തം. അതിനാല്‍ പുരുഷന്മാര്‍ ഒരു പിഴ കൊടുക്കണം. അതാണ് അവര്‍ കല്ല്‌ താഴെ ഇട്ടു പോകാന്‍ കാരണം.

 നിങ്ങളുടെ നാട്ടുകാരന്‍ ഒരു വികാരിയുടെ ഒരു സ്ഥിരം നേര്‍ച്ച കുറ്റി കിളവി ആയി. വികാരി പുതിയ ഒരു കുറ്റി തുറന്നു.ഒന്നാം കുറ്റി ഇത് അറിഞ്ഞു. പിറ്റേ സണ്‍‌ഡേ കുര്‍ബാന നടത്താന്‍ വികാരി വന്നപ്പോള്‍ പള്ളി മുറ്റം നിറയെ ഇടവകക്കാര്‍. വികാരിയെ കെട്ടു കെട്ടിച്ചു.

പെണ്ണ് ഒരുംബെട്ടാല്‍ ബ്രമ്മനും .......

Observer 2018-06-29 22:35:31
പഞ്ചപാണ്ഡവൻമ്മാർക്ക് ഒരു പാഞ്ചാലി. പാഞ്ചാലിക്ക് പരാതിയില്ല. ഈ ഭൂമിയിൽ വെച്ച് തന്നെ സ്വർഗം കാണിച്ച അചെൻമ്മാർക്കെതിരെയായി എങ്ങിനെ പരാതി പറയും? ഇനി വരുന്നു കൗരപ്പട പിന്നാലെ. ഇവളെ വാഴ്ത്തപ്പെട്ടവളയി സഭ പ്രഖ്യാപിക്കണം.
american 2018-06-30 07:05:33
It is a sad situation that our girls are forced to make private confessions to reveal their "sins". Many priests in America, including one high priest from south misused this, The church authorities always try to shut the complainer's mouth by using their power. Bishops and priests are involved in this heinous act in every denomination. Girls, be careful when you confess to young priests at family conferences
Warning 2018-06-30 07:13:56
ഫാമിലി കോൺഫെറെൻസുകളിൽ വിവാഹിതർ അല്ലാത്ത പുരോഹിതന്മാരുടെ അരികിൽ നമ്മുടെ പെൺകുട്ടികളെ രഹസ്യ കുമ്പസാരിക്കാൻ അനുവദിക്കരുത്.
രാജാവ് 2018-06-30 09:45:57
അവനവൻറെ കാര്യസാധ്യത്തിനായി അറിഞ്ഞോണ്ട് ഉണ്ടാക്കിയിരിക്കുന്ന ഒരു വകുപ്പല്ലേ ഈ കുമ്പസാരം?

കുമ്പസാരിച്ചില്ലെങ്കിൽ കല്യാണം കഴിപ്പിക്കില്ല. എങ്ങനെയുണ്ട്?
കുമ്പസാരിച്ചില്ലെങ്കിൽ വാർഷിക പൊതുയോഗത്തിൽ ഇരിക്കാൻ പറ്റില്ല. എങ്ങനെയുണ്ട്?

സത്യത്തിൽ അൽമേനികളെയാണ് കുറ്റപ്പെടുത്തേണ്ടത്.
ഫാമിലി കോൺഫറൻസിനൊക്കെ പോകുന്നല്ലോ? കഷ്ടം!!

എന്ന് എൻറെ ഭാര്യയെയും മക്കളേയും കുമ്പസാരിപ്പിക്കാൻ വിടില്ലായെന്ന് ജനം തീരുമാനിക്കുന്നോ അന്നേ ക്രിസ്ത്യൻ സഭകൾ നന്നാവൂ. 
ഇത്തിരി മാനം 2018-06-30 10:57:34
“നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ”. അങ്ങനെയാണ് വേദപുസ്‌തകത്തിൽ എഴുതിയിരിക്കുന്നത്. 

'ഒന്നാമത്' അതാണ് അവിടുത്തെ പോയിന്റ്‌.
എനിക്കിവിടെ റോൾ ഇല്ലാ എന്ന് മനസ്സിലാക്കുന്ന എല്ലാവരും സ്ഥലം കാലിയാക്കുന്നു.

#റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാന്റിലും ഒരു നേരത്തെ ഭക്ഷണത്തിനായി, വീട്ടിൽ കാത്തിരിക്കുന്ന കുറച്ചും വയറുകളുടെ ആന്തൽ അടക്കാനായി, തുണി ഉരിയാൻ തയ്യാറായവരെ കണ്ടിട്ടുണ്ട്.

#ശരീരദാഹം തീർക്കാൻ, ഉണ്ട വറ്റ്‌ എല്ലിന്റെ ഇടയിൽ കുത്തുമ്പോൾ, കൊഴുപ്പടിഞ്ഞ മേനിയുമായി അന്തികൂട്ടിനു ഇണയെ തപ്പി നടക്കുന്നവരെ കണ്ടിട്ടുണ്ട്.

രണ്ടിലും ഒരു തെറ്റും കാണേണ്ടതില്ല. അവരുടെ ജീവിതം. ഞങ്ങൾ ലോകത്തിലെ ഏറ്റവും പുണ്യാളന്മാരാണെന്നു അവർ അവകാശപ്പെടുന്നില്ല.

പക്ഷേ അതിനേക്കാളും എത്രയോ തറ നിലവാരത്തിലുള്ളവരാണ് ഈ വക ഫാമിലി കോൺഫറൻസിനു പോകുക. സമ്മതിക്കണം!!
George 2018-07-01 17:41:19
കുമ്പസാരം എന്ന അനാചാരം നിറുത്തിയില്ലെങ്കിൽ കൂടുതൽ കുടുമ്പങ്ങൾ തകരും. സ്വന്തം കുടുംബത്തിൽ സംഭവിക്കുന്നതുവരെ ഈ പുരോഹിതരെ ന്യായീകരിക്കുന്ന കുറെ കുഞ്ഞാടുകൾ ആണ് ഇതെല്ലാം തുടരാൻ ഇട വരുത്തുന്നത്.
Philip 2018-07-02 15:13:49
ഇത് കുമ്പസാരത്തിലൂടെ ഉണ്ടായ അസുഖം അല്ല .. ഇത് പണ്ടേ തുടങ്ങിയതാണ്. എന്നിട്ടു ഒരു ഉളുപ്പും കൂടാതെ ഭർത്താവിന്റെ ൽകൂടെ കഴിഞ്ഞു. 
ഗപ്പടിച്ചു 2018-07-02 18:10:58
കത്തോലിക്ക, മർത്തോ, യാക്കോബ, ഓർത്തഡോ എല്ലാ അച്ചന്മാരും ഒന്നാം സമ്മാനം കിട്ടാൻ പരിശ്രമിച്ചു. മത്സരത്തിൽ ഉസ്താദുമാരും മൊല്ലാക്കമാരും സ്വാമിമാരും പങ്കെടുത്തു. പക്ഷേ മറ്റുള്ളവരെയെല്ലാം നിഷ്പ്രഭമാക്കികൊണ്ട്, അവരെല്ലാം ഒറ്റയോട്ടം ഓടി തളർന്നപ്പോൾ,  ഓർത്തഡോൿസ് അച്ചന്മാർ ഒറ്റയോട്ടത്തിന് പകരം റിലേ നടത്തി സമ്മാനം കരസ്ഥമാക്കി.

സമൂഹഗാനം ഒറ്റയ്ക്ക് പാടുന്നതുപോലെ 
ഒറ്റക്ക് ഓടേണ്ടെടുത്തു കൂട്ടയോട്ടം നടത്തി

എന്തായാലൂം ഇനി ആരെങ്കിലും വരണം ഗപ്പടിക്കാൻ
ഇതുവരെയുള്ള എല്ലാ ഗപ്പും അവര് കൊണ്ടുപോയി 
നാരദന്‍ വിശ്വാസി 2018-07-02 16:43:19
ഒരു മയില്‍ കുറ്റിയും ഒരു ശുനകന് മാത്രം സൊന്തം  അല്ല.
ഒരു ശുനകനും സൊന്തം മയില്‍ കുറ്റിയും ഇല്ല .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക