Image

ബാലകൃഷ്‌ണപിള്ളയുടെ പരാതിയില്‍ കഴമ്പുണ്ട്‌: രമേശ്‌

Published on 27 March, 2012
ബാലകൃഷ്‌ണപിള്ളയുടെ പരാതിയില്‍ കഴമ്പുണ്ട്‌: രമേശ്‌
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ ബി നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ളയുടെ പരാതികളില്‍ കഴമ്പുണ്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ബാലകൃഷ്‌ണപിള്ള ഉയര്‍ത്തുന്ന കാര്യങ്ങള്‍ ഗൗരവമാര്‍ന്നതാണ്‌. അദ്ദേഹം നിസാരമായ കാര്യങ്ങള്‍ ഉന്നയിക്കുകയില്ല. പിള്ള മുന്നോട്ടുവെയ്‌ക്കുന്ന പ്രശ്‌നങ്ങള്‍ യുഡിഎഫില്‍ ഉന്നയിച്ചാല്‍ അക്കാര്യം പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രി ഗണേഷ്‌ കുമാറിനെ മന്ത്രിസ്ഥാനത്ത്‌ നിന്നും മാറ്റണമെന്ന ബാലകൃഷ്‌ണപിള്ളയുടെ ആവശ്യത്തെക്കുറിച്ച്‌ തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക