Image

നടിക്ക് പിന്തുണ അര്‍പ്പിച്ച് നടന്‍ വിനായകനും രംഗത്ത്

Published on 30 June, 2018
നടിക്ക് പിന്തുണ അര്‍പ്പിച്ച് നടന്‍ വിനായകനും രംഗത്ത്
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിനെ സംഘടയിലേക്ക് തിരികെ എടുക്കാനുള്ള അമ്മയുടെ തീരുമാനം സാമനതകളില്ലാത്ത പ്രതിസന്ധികളിലേക്കായിരുന്നു താരസംഘടനയെ കൊണ്ടു ചെന്നെത്തിച്ചത്. അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌കൊണ്ട് അക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് നടിമാര്‍ സംഘടയില്‍ നിന്ന് രാജിവെച്ചത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.രാജിവെച്ച നടിമാര്‍ പിന്തുണയര്‍പ്പിച്ചു കൊണ്ടു രാഷ്ട്രീയ സാംസ്‌കാരി ക രംഗത്തത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു.

സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് സിനിമാ രംഗത്ത് നിന്നും പുറത്ത് നിന്നും പിന്തുണ വര്‍ധിക്കുന്നത് താരംസംഘടനയെ കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിക്കുന്നതിലേക്കാണ് നയിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പടേയുള്ള രാഷ്ട്രീയ പ്രമുഖരും ആഷിക് അബു, വിനയന്‍, പ്രിഥിരാജ് തുടങ്ങി സിനിമാ രംഗത്ത് നിന്നുള്ളവരും നടിമാര്‍ക്ക് ഇതിനോടകം തന്നെ പിന്തുണയര്‍പ്പിച്ച് രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ നടന്‍ വിനായകനും അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് വിനായകന്‍ നടിക്കുള്ള തന്റെ പിന്തുണ വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്ന പ്രതിസന്ധികളെകുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാതിരുന്ന വിനായകന്‍ തന്റെ പിന്തുണ രണ്ട് വരികളില്‍ ഒതുക്കുകയായിരുന്നു. സഹോദരീ ധീരമായി മുന്നോട്ട് പോവുക.. ജനം ഉണ്ട് കൂടെ എന്നയിരുന്നു വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് മണ്ടത്തരമായി കരുതുന്നില്ലെന്ന് വിനായകന്‍ അന്ന് പ്രതികരിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട തനിക്ക് പലതും പറയാനുണ്ട് കോടതി വിധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണെന്നും അന്ന് വിനായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക