Image

ഇന്ത്യ പ്രസ്സ് ക്ലബിന് അഭിനന്ദനവുമായി മുന്‍മന്ത്രി മോന്‍സ് ജോസഫ്

ജയ് പിള്ള Published on 01 July, 2018
ഇന്ത്യ പ്രസ്സ് ക്ലബിന് അഭിനന്ദനവുമായി മുന്‍മന്ത്രി മോന്‍സ് ജോസഫ്
കാനഡ:ഇന്ത്യ പ്രസ്സ് ക്ലബിന് അഭിനന്ദന വര്ഷവുമായി മുന്‍മന്ത്രി ശ്രീ.മോന്‍സ് ജോസഫ്. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിയ്ക്ക കാനഡയുടെ പ്രവര്‍ത്തകര്‍ കാണിയ്ക്കുന്ന നിസ്വാര്‍ത്ഥ സേവനവും   സാമൂഹിക പ്രതിബദ്ധതയും അഭിനന്ദനാര്‍ഹം ആണെന്നു അദ്ദേഹം അഭിപ്രായപെട്ടു. പ്രത്യേകം വിളിച്ചു ചേര്‍ക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ IPCNA കാനഡ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിയ്ക്കുക ആയിരുന്നു അദ്ദേഹം.

കാനഡയിലേയ്ക്ക് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി മുന്തിയ തോതില്‍ കുടിയേറ്റവും,പഠന വിസയിലും വര്‍ദ്ധനവ് വന്നിട്ടുള്ളതായും,എന്നാല്‍ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍,കുറച്ചു കാലം മുന്‍പ് വരെ കേരളത്തിലെ മാധ്യമങ്ങളില്‍ കണ്ടിരുന്നില്ല എന്നും, ജനങ്ങള്‍ ഈ വിഷയങ്ങളെ കുറിച്ച് വളരെ അജ്ഞര്‍ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ കാനഡയില്‍ നിന്നും സാംസ്കാരികമോ മതപരമായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളോ,ഇമ്മിഗ്രേഷന്‍ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ മാത്രമോ മാധ്യമങ്ങളില്‍ കണ്ടിരുന്നുള്ളൂ.എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങള്‍ ആയി കാനഡയിലെ സാമൂഹിക പ്രശനങ്ങളെയും,വിസാ നിയമങ്ങള്‍,ടൂറിസം, വിദ്യാഭ്യാസവും, ആരോഗ്യപരവും,നിയമപരവും ആയ അറിവുകള്‍,തൊഴില്‍ നിയമങ്ങള്‍ ജനങ്ങള്‍ക്ക് മുഘ്യധാരാ മാധ്യമങ്ങളിലൂടെ എത്തിയ്ക്കുവാന്‍ IPCNA യ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായ പെട്ടു. ഇതിലേക്കായി ഇന്ത്യ പ്രസ്സ് ക്ലബ് ന്റെ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം ആണെന്നും,ഇനിയും കൂടുതലായി ജനകീയ പ്രതിബദ്ധത ഉള്ള പ്രവര്‍ത്തകര്‍ പ്രസ്സ് ക്ലബിന്റെ പിന്നില്‍ അണിനിരക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പുതുതായി കാനഡയില്‍ വരുന്നവര്‍ക്കോ,വരുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കോ,അവബോധം നല്‍കുന്നതിനായി ഒരു സെല്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള ഐ പി സി എന്‍ യുടെ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായുള്ള വിവരംകൂടുതല്‍ സ്വാഗതാര്‍ഹം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വിദേശ പഠനമോ,വിദേശജോലിയോ തേടുന്നവര്‍ പരസ്യങ്ങളുടെ ചതിയില്‍ പെടാതിരിയ്ക്കുവാന്‍ ഇത് ഉപകരിയ്ക്കും എന്ന് അദ്ദേഹം എടുത്തു പറയുകയുണ്ടായി.

ടോറന്റോവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചാപ്റ്ററിന്റെ 2018 2020 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം ഭദ്രദീപം കൊളുത്തി ശ്രീ മോന്‍സ് ജോസഫ് നിര്‍വഹിച്ചു. ഐ പി സി എന്‍ കാനഡയുടെ ഭാരവാഹികളും,കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ ,ലാന,ഡൌണ്‍ ടൗണ്‍ മലയാളി സമാജം,കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡ പ്രതിനിധി ടോം വറുഗീസ്,എന്നിവര്‍ സംബന്ധിച്ചു.ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ മാന്നാര്‍ സ്വാഗതവും,നാഷണല്‍ കമ്മിറ്റി ഓഡിറ്റര്‍ ലൗലി ശങ്കര്‍ ആശംസയും അറിയിച്ചു,ചാപ്റ്റര്‍ പ്രസിഡന്റ് ജയ് പിള്ള കാനഡ ചാപ്റ്ററിന്റെ പേരില്‍ ഫലകം നല്‍കി ശ്രീ മോന്‍സ് ജോസഫിനെ ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക