Image

മുഖ്യമന്ത്രിയും മന്തിമാരും സര്‍ക്കാര്‍ ചെലവില്‍ വരണം

Published on 01 July, 2018
മുഖ്യമന്ത്രിയും മന്തിമാരും സര്‍ക്കാര്‍ ചെലവില്‍ വരണം
ഫൊക്കാന കണ്‍ വന്‍ഷനില്‍ മുഖ്യമന്ത്രിയും മന്തിമാരും വരുന്നതില്‍ സന്തോഷം. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണല്ലോ ഒരു കേരള മുഖ്യമന്ത്രി, അതും ഇടതു പക്ഷത്തു നിന്ന്, അമേരിക്കന്‍ മണ്ണില്‍ കാലെടുത്തു കുത്തുന്നത്. അതിനാല്‍ സ്വാഗതം.

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന്റെ പ്രതിനിധികളാണ്. അവര്‍ സ്വകാര്യ വ്യക്തികളുടെയോ സംഘടനകളുടെയൊ ചെലവില്‍ വരുന്നത് ശരിയാണോ? കേരളത്തില്‍ അത്ര ദാരിദ്ര്യമുണ്ടോ? 

കെ.എസ്.ആര്‍.ടി.സി.ക്കുമാത്രം കോടികള്‍ എഴുതി തള്ളുന്ന സംസ്ഥാനത്ത് രണ്ട് വിമാന ടിക്കറ്റ് എടുക്കാന്‍ പണമില്ലേ?
പറയാന്‍ കാരണം നാട്ടില്‍ നിന്നു വി.ഐ.പിമാരെ കൊണ്ടു വരുന്നവര്‍, അവര്‍ തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന രീതിയില്‍ പെരുമാറുന്നതു കണ്ടിട്ടുണ്ട്. അങ്ങനെ വരുന്നവര്‍ പുറത്തൊരാളോട് മിണ്ടുന്നതു പോലും കാശ് മുടക്കിയ ആള്‍ക്ക് ഇഷ്ടപ്പെടില്ല. നടീ നടന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെയൊക്കെ കൊണ്ടു വരുന്ന സ്ഥിരം കുറ്റികള്‍ തങ്ങളുടെ പൊങ്ങച്ചം കാണിക്കാനും വരുന്നവരെ ചൊല്പ്പടിക്കു നിര്‍ത്താനും ശ്രമിക്കുന്നത് കാലങ്ങളായ് കാണുന്നതാണ്.

അതു കൊണ്ടാണു മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്തരം കെണിയില്‍ വീഴരുതെന്നു പറയുന്നത്. വരുന്നത് പിണറായി വിജയനോ ദേശീയ തലത്തീലാണെങ്കില്‍ നരേന്ദ്ര മോഡിയോ അല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയും ഇന്ത്യയുടെ പ്രധാന മന്ത്രിയുമാണ്. ആ സ്ഥാനങ്ങള്‍ക്ക് അതിന്റേതായ മഹത്വമുണ്ട്. വ്യക്തി ആരെന്നതല്ല പ്രശ്‌നം. നാളെ ബില്‍ ഗേറ്റ്‌സിന്റെ ചെലവില്‍ അമേരിക്കന്‍ പ്രസിഡന്റ് പോയാല്‍ എന്താകും?

ഏറ്റവും മികച്ച വസ്ത്രമാണു7 അമേരിക്കന്‍ പ്രസിഡന്റ് എപ്പോഴും ധരിക്കുന്നത്. അതങ്ങെനെ വേണ്ടേ? സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ ഒരു ലുങ്കി ഉടുത്ത് ലാത്തിയും വീശി വന്നാല്‍ ആരെങ്കിലും മൈന്‍ഡ് ചെയ്യുമോ? സിനിമക്കു പറ്റും.
അതു പോലെ തന്നെ മുഖ്യമന്ത്രിയും കൂട്ടരും ഹോട്ടലില്‍ ഇത്ര ലക്ഷം ചെലവാക്കിഎന്ന് കേരളത്തിലെ മാധ്യമ പുങ്കന്മാര്‍ എഴുതാറുണ്ട്. അതേ മുഖ്യമന്ത്രിയും മറ്റും മുന്തിയ ഹോട്ടലില്‍ താമസിക്കണം. ന്യു യോര്‍ക്കില്‍ വന്നാല്‍ വാള്‍ഡോര്‍ഫ് അസ്റ്റൊറിയ പോലുള്ളവയില്‍. 

ദിവസം രണ്ടായിരമോ മൂവായിരമോ ഡോളര്‍ ആകും. ഒരു രാത്രിക്ക് ഒന്നര ലക്ഷം (2000 ഡോളര്‍) എന്നൊക്കെ മാധ്യമങ്ങള്‍ തട്ടി വിടും.

അതു കണക്കിലെടുക്കാമോ? ഇവിടെ ഒരു വ്യക്തിയല്ല ഒരു സ്റ്റേറ്റിന്റെ പ്രതിനിധിയാണ്. അദ്ധേഹം ആ പദവിക്കു ചേര്‍ന്ന രീതിയില്‍ തന്നെ താമസിക്കണം. വിമര്‍ശിക്കുന്ന വിവര ദോഷികളെ കണക്കിലെടുക്കരുത്
Join WhatsApp News
observer 2018-07-03 12:42:22
മുഖ്യമന്ത്രി മൂത്രമൊഴിക്കണമെങ്കിലും സ്‌പൊണ്‍സര്‍ വിചാരിക്കണം. മുഖ്യന്‍ എന്തിനു വല്ലവരുടെയും കാശു മേടിക്കുന്നു? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക