Image

ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഉന്നയിച്ചത്‌ താന്‍ തന്നെ: ഈര്‍മിള ഉണ്ണി

Published on 02 July, 2018
  ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഉന്നയിച്ചത്‌ താന്‍ തന്നെ: ഈര്‍മിള ഉണ്ണി


കോഴിക്കോട്‌: ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മയില്‍ ഉന്നയിച്ചത്‌ താന്‍ തന്നെയെന്ന്‌ നടി ഊര്‍മിള ഉണ്ണി. എന്നാല്‍, വിഷയം യോഗത്തിലെ ചര്‍ച്ചയില്‍ വന്നിട്ടില്ല. വീട്ടിലെ ജോലിക്കാരി വീടുവിട്ടുപോയാല്‍ അവര്‍ തിരിച്ചെത്തുകയില്ലേ എന്ന ലാഘ
വത്തോടെ ഒരു വാചകം ചോദിക്കുകയാണ്‌ താന്‍ ചെയ്‌തതെന്നും അവര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ധൈര്യം കാണിച്ചത്‌ താനാണ്‌.

ബഷീര്‍ അനുസ്‌മരണ വേദിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ കുറ്റാരോപിതനായ ദിലീപിനൊപ്പമാണോ എന്ന കാര്യം കേസ്‌ തെളിയിക്കാതെ പറയാനാവില്ല. അമ്മയിലെ സാധാരണ അംഗമാണ്‌ താന്‍. അമ്മ നല്ല സംഘടനയാണ്‌. എല്ലാ കാലത്തും ഓരോ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്‌. ഇപ്പോള്‍ ഉള്ള വിഷയത്തില്‍ ആരാണ്‌ കുറ്റം ചെയ്‌തതെന്ന്‌ അറിയില്ല. നാല്‌ അംഗങ്ങള്‍ രാജിവെച്ചത്‌ അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ പ്രതികരിക്കാനില്ലെന്നും ഊര്‍മിള ഉണ്ണി കൂട്ടിച്ചേര്‍ത്തു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക