Image

നടന്‍ ആര്യയ്‌ക്കും സംവിധായകനുമെതിരെ അറസ്റ്റ്‌ വാറണ്ട്‌

Published on 02 July, 2018
നടന്‍ ആര്യയ്‌ക്കും സംവിധായകനുമെതിരെ അറസ്റ്റ്‌ വാറണ്ട്‌
നടന്‍ ആര്യയ്‌ക്കും സംവിധായകന്‍ ബാലയ്‌ക്കുമെതിരെ അറസ്റ്റ്‌ വാറണ്ട്‌. 2012ല്‍ തീയേറ്ററുകളിലെത്തിയ അവന്‍ ഇവന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസിലാണ്‌ ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടായിരിക്കുന്നത്‌.

അവന്‍ ഇവനില്‍ സിങ്കമ്പട്ടി സമീന്ദാര്‍ തീര്‍ഥപതി രാജയെയും സൊരിമുത്തു അയ്യനാര്‍ കോവിലിനേയും മോശമായിട്ടാണ്‌ ചിത്രീകരിച്ചത്‌ എന്ന ചൂണ്ടിക്കാട്ടി തീര്‍ത്ഥപതി രാജയുടെ മകന്‍ ശങ്കര്‍ ആത്മജന്‍ അമ്പായിയാണ്‌ പോലീസില്‍ പരാതി നല്‍കിയിരുന്നത്‌.

കേസുമായി ബന്ധപ്പെട്ട്‌ കോടതിയിലേക്ക്‌ വിളിക്കുമ്പോള്‍ ആര്യയും ബാലയും ഹാജരാകാന്‍ തുടര്‍ച്ചയായി വിസമ്മതിച്ചു. ഇതേതുടര്‍ന്നാണ്‌ തിരുനെല്‍വേലി ജില്ലാക്കോടതി ഇരുവര്‍ക്കുമെതിരെ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക