Image

മെക്‌സിക്കന്‍ അതിര്‍ത്തി ചാടി വരുന്നവര്‍ (ഏബ്രഹാം തോമസ്)

Published on 02 July, 2018
മെക്‌സിക്കന്‍ അതിര്‍ത്തി ചാടി വരുന്നവര്‍ (ഏബ്രഹാം തോമസ്)
മാറ്റമോറോസ്, മെക്‌സിക്കോ:  അമേരിക്കയിലെ നിയമ വിരുദ്ധ കുടിയേറ്റക്കാരെയും കുട്ടികളായ കുടിയേറ്റക്കാരെയും കേന്ദ്രീകരിച്ച് വാദ പ്രതിവാദങ്ങള്‍ ചൂട് പിടിക്കുമ്പോള്‍ നിയമ വിരുദ്ധമായി നടക്കുന്ന കുടിയേറ്റങ്ങളുടെ കഥകള്‍ മാധ്യമങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നു. ഓരോ കുടിയേറ്റത്തിന്റെയും സംഭവ ബഹുലതയും രഹസ്യാത്മകതയും ഹോളിവുഡ്, ബോളിവുഡ് ത്രില്ലറുകള്‍ക്ക് പ്രചോദനമാവും.

ഒരു വെളുപ്പാന്‍ കാലത്ത് ക്രിസ്റ്റഫര്‍ ക്രൂസ് എന്ന 22 കാരനെ അയാള്‍ താല്‍ക്കാലികമായി തങ്ങിയിരുന്ന ല്‍സാല്‍വഡോറല്‍ നഗരത്തില്‍ നിന്ന് ഒരു വാഹനത്തിന്റെ ഡ്രൈവര്‍ തന്റെ വാഹനത്തില്‍ കയറ്റി റിയോഗ്രാന്‍ഡില്‍ നിയമ വിരുദ്ധമായി അതിര്‍ത്തി കടത്തുന്ന സ്ഥലത്ത് ഇറക്കി വിട്ടു. ഒരു കള്ളക്കടത്തുകാരന്‍ സ്മാര്‍ട്ട് ഫോണില്‍ ക്രൂസിന്റെ പടമെടുത്തു. പടത്തില്‍ കാണുന്ന ആളെയാണ് കടത്തുന്നത് എന്ന സന്ദേശം വാട്‌സ് ആപ്പിലൂടെ അയച്ചു. അങ്ങേ കരയില്‍ ക്രൂസിന് എത്താന്‍ കഴിഞ്ഞാല്‍ അയാളെ തിരിച്ചറിയാനായിരുന്നു ഇത്.

രണ്ടായിരം മൈല്‍ താണ്ടി ടെക്‌സസിലെ ബ്രൗണ്‍സ് വില്‍ ദൂരെ നിന്ന് കഴിയുന്ന സ്ഥലത്തെത്തിക്കുവാന്‍ ക്രൂസിന്റെ കുടുംബത്തിന് ചെലവഴിക്കേണ്ടി വന്നത് 6,000 ഡോളറാണ്. ഹൂസ്റ്റണിലെത്താന്‍ മറ്റൊരു 6,500 ഡോളര്‍ കൂടി നല്‍കേണ്ടി വരും. എങ്കിലേ യുഎസ് ബോര്‍ഡര്‍ പട്രോളിനെയും സംസ്ഥാന, തദ്ദേശ പൊലീസിനെയും കബളിപ്പിച്ച് അമേരിക്കന്‍ മണ്ണില്‍ കാല് കുത്താന്‍ കഴിയൂ.

ല്‍സാല്‍വഡോറില്‍ കാപ്പിക്കുരുകള്‍ പെറുക്കി നിത്യ ചെലവിനുള്ള വക കണ്ടെത്തിയിരുന്ന ക്രൂസിന് ഈ തുക താങ്ങാനാവാത്തതാണ്. മെച്ചപ്പെട്ട ഒരു ജീവിതം എന്ന സ്വപ്നത്തെക്കാളുപരി പ്രാദേശിക അക്രമി സംഘങ്ങളുടെ നിരന്തമായ വധഭീഷണിയാണ് തന്നെ അമേരിക്കയിലേയ്ക്ക് പലായനം നടത്തുവാന്‍ പ്രേരിപ്പിച്ചതെന്ന് ക്രൂസ് പറയുന്നു.

ട്രാക് ട്രെയിലുകളിലും മിനി ബസുകളിലും സഞ്ചരിച്ച് ചെറിയ കുടിലുകളിലെ രഹസ്യ സങ്കേതങ്ങളില്‍ യാത്ര തുടര്‍ന്നപ്പോള്‍ യാത്ര ഒരുക്കിയ അക്രമി സംഘങ്ങള്‍ക്കും കൈക്കൂലി നല്‍കി. അമേരിക്കന്‍ അധികാരികള്‍ക്ക് എത്രമതില്‍ വേണമെങ്കിലും കെട്ടിപ്പെടുക്കാം. എത്ര പട്ടാളക്കാരെ വേണമെങ്കിലും അതിര്‍ത്തിയിലേയ്ക്ക് അയയ്ക്കാം. പക്ഷെ മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യവും ആഗ്രഹവും ഇതിനെക്കാള്‍ ശക്തമാണ് ക്രൂസ് പറഞ്ഞു.

ഒരു ഗൈഡ് ക്രൂസിനെയും മറ്റ് രണ്ട് ഡസന്‍ പേരെയും നദി കടത്താന്‍ ആരംഭിച്ചു. തല്‍സമയം മരത്തിന് മുകളിലിരുന്ന് മൂന്ന് പേര്‍ ബോര്‍ഡര്‍ പെട്രോളുകാര്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിച്ചു. നദിക്കരയില്‍ എത്തിയപ്പോള്‍ നദി ഏതാനും നൂറ് അടി വീതിയുള്ളതാണെന്ന് ക്രൂസ് മനസ്സിലാക്കി. കാക്കി പാന്റും ടീ ഷര്‍ട്ടും ചുരുട്ടി പിടിച്ച് ക്രൂസ് മറുകര നീന്തി എത്തി. എല്ലാം ശരിയാണെന്ന സൂചന മരത്തിന് മുകളില്‍ ഇരിക്കുന്നവര്‍ നല്‍കി. ക്രൂസും മറ്റുള്ളവരും 18 അടി ഉയരമുള്ള സ്റ്റീല്‍ സെക്യൂരിറ്റി ഫെന്‍സ് കയറിത്തുടങ്ങി. ഏതാണ്ട് പകുതി ഉയരം കയറിക്കഴിഞ്ഞപ്പോള്‍ തലയ്ക്ക് മുകളില്‍ ഹെലികോപ്റ്റര്‍ പറക്കുന്ന ശബ്ദം കേട്ടു. പട്രോള്‍ വളയുന്നതായി കണ്ടു. ക്രൂസ് ഫെന്‍സില്‍ നിന്ന് ചാടി ഇറങ്ങി. തിരിഞ്ഞോടി. ഫെന്‍സില്‍ അപ്പോഴും ഉണ്ടായിരുന്ന വരെ ഏജന്റുമാര്‍ വളഞ്ഞു പിടിച്ചു. ക്രൂസ് നദിയിലേയ്ക്കു ചാടി മെക്‌സിക്കന്‍ കരയിലേയ്ക്ക് നീന്തി.

ക്രൂസ് ജനിച്ചതും വളര്‍ന്നതും ല്‍സാല്‍വഡോറിലെ നാലാമത്തെ വലിയ നഗരമായ സാന്‍ മിഗ്വലിലാണ്. അക്രമികളുടെ വിളയാട്ടം രൂക്ഷമായപ്പോള്‍ അയാള്‍ കുറെ കൂടി ശാന്തമായ ബെര്‍ലിനിലേയ്ക്കു മാറി. അയാളുടെ അമ്മ യുഎസില്‍ അവരുടെ സഹോദരനൊപ്പമായിരുന്നു. ക്രൂസും സഹോദരിയും അയാളുടെ രണ്ട് വയസുള്ള മകനും മുത്തശ്ശിയും ഒന്നിച്ചാണ് കഴിഞ്ഞത്. അയാളും ഭാര്യയും വിവാഹമോചിതരായിരുന്നു. ക്രൂസിനെയും സുഹൃത്തുക്കളെയും അക്രമി സംഘങ്ങള്‍ നിരന്തരം ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ അക്രമി സംഘം അയാള്‍ക്ക് നേരെ തോക്ക് ചൂണ്ടി. ഓടി രക്ഷപ്പെട്ട അയാള്‍ അമേരിക്കയ്ക്ക് കടക്കുവാന്‍ തീരുമാനിച്ചു. ക്രൂസിന്റെ അമ്മയുടെ സഹോദരന് അമേരിക്കയില്‍ നിയമപരമായി തങ്ങാന്‍ ലഭിച്ചപ്പോള്‍ മനുഷ്യക്കടത്ത് നടത്തുന്ന സംഘവുമായി ബന്ധപ്പെട്ട് ക്രൂസിനെ അമേരിക്കയില്‍ എത്തിക്കുവാന്‍ ഇടപാട് ചെയ്തു. അഡ്വാന്‍സായി 800 ഡോളര്‍ നല്‍കി.

സോയപാംഗോയിലെ ഒരു മാളിന് മുന്നില്‍ നിന്നാണ് ക്രൂസിന്റെ കുടിയേറ്റ യാത്ര ആരംഭിച്ചത്. ഒരു കള്ളക്കടത്തുകാരന്‍ തന്റെ പിക്കപ്പില്‍ ക്രൂസിനെ ഗ്വോട്ടിമാലയിലേയ്ക്കു കടത്തി. ക്രൂസ് തന്റെ ദേശീയ ഐഡി കാര്‍ഡുപയോഗിച്ച് ലാ ഹച്ച ഡുരയിലൂടെ ഗ്വോട്ടിമാലയിലെത്തി. പല ബസുകള്‍ മാറി മെക്‌സിക്കന്‍ അതിര്‍ത്തിയിലും തുടര്‍ന്ന് ദക്ഷിണ മെക്‌സിക്കോയിലും കടന്നു. 1,900 ഡോളര്‍ കൂടി തന്നെ കടത്തുന്നവര്‍ക്ക് ക്രൂസിന് നല്‍കേണ്ടി വന്നു. ഓരോ ചെക്കിംഗ് പോസ്റ്റിലും 1,500 മെക്‌സിക്കന്‍ ലെസോ (ഏകദേശം 84 അമേരിക്കന്‍ ഡോളര്‍) വീതം നല്‍കി മെക്‌സിക്കോ നഗരത്തിന്റെ തെക്ക് കിഴക്കന്‍ അതിര്‍ത്തിയായ പ്യൂബ്‌ളയിലെത്തി. കുടുംബത്തിന് മനുഷ്യക്കടത്തുകാര്‍ക്ക് 450 ഡോളര്‍ കൂടി വയര്‍ ചെയ്യേണ്ടി വന്നു. മൊന്റററിയായിരുന്നു അടുത്ത സ്റ്റോപ്പ്. ക്രൂസ് ഇവിടെ എത്തിയത് ഒരു ട്രാക്ടര്‍ ട്രെയിലറിന്റെ സ്ലീപ്പിംഗ് കംപാര്‍ട്ട്‌മെന്റില്‍ ഒളിച്ച് കടന്നാണ്.

മറ്റൊരു നാല് ദിവസം മൊന്റററിയില്‍ ഒളിച്ച് താമസിച്ചു. 2,800 ഡോളര്‍ ക്രൂസിന്റെ അമ്മയുടെ സഹോദരന്‍ അയച്ചു കൊടുത്തതിന് ശേഷമാണ് കള്ളക്കടത്തുകാര്‍ അതിര്‍ത്തി സംസ്ഥാനമായ ടമൗലി പാസിലെത്തിച്ചത്.

അവിടെ നിന്ന് ക്വി ഡാഡ് മിഗ്വല്‍ ആലമന്‍ വഴി ടെക്‌സസിലെ റോമയിലേയ്ക്ക് അവിടെ നിന്ന് മാറ്റമോരോസിലേയ്ക്ക് ബസ് കയറുമ്പോള്‍ ക്രൂസിന്റെ പേര് കാര്‍ലോസ് ഹെര്‍ണാണ്ടസ് എന്നാക്കിയിരുന്നു. കയ്യില്‍ കാശില്ല എന്നറിഞ്ഞാല്‍ കള്ളക്കടത്തുകാര്‍ നിങ്ങളെ മയക്ക് മരുന്നു കടത്താന്‍ (മ്യൂളായി) ഉപയോഗിക്കുമെന്ന് ക്രൂസ് പറഞ്ഞു. മാറ്റമറോസില്‍ ചുമകാരണം കുറെ ദിവസങ്ങള്‍ ക്രൂസിനെ വെറുതെ ഇരുത്തി.

സാധാരണ മൂന്ന് ശ്രമങ്ങള്‍ നടത്താനാണ് സംഘങ്ങള്‍ കുടിയേറ്റകാരെ അനുവദിക്കുക. ഭാഗ്യം ഉണ്ടായിരുന്നതിനാല്‍ ക്രൂസിന് അഞ്ച് അവസരങ്ങള്‍ ലഭിച്ചു. അഞ്ചാമത്തെ തവണ റിയോഗ്രാന്‍ഡ് നീന്തി കടന്നപ്പോള്‍ ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ കാത്ത് കിടന്നിരുന്നു. മൊത്തം 16 പേരുണ്ടായിരുന്നു. പിന്നീട് ഇവരുടെ ലക്ഷ്യസ്ഥാനം അനുസരിച്ച് ഇവരെ ചെറിയ ഗ്രൂപ്പുകളാക്കി. വടക്ക് പടിഞ്ഞാറുള്ള മക് അലനിലേയ്ക്ക് ക്രൂസും മറ്റു നാലു പേരും ഒരു ട്രാക്ടര്‍ ട്രെയിലറിന്റെ സ്ലീപ്പിംഗ് കംപാര്‍ട്ട്‌മെന്റില്‍ യാത്രയായി. ഒരു ചെക്ക് പോയിന്റില്‍ ഇവരെ മിനിവാനിന്റെ രഹസ്യ അറിയിലേയ്ക്ക് മാറ്റി. ശേഷിച്ച 6,500 ഡോളര്‍ കള്ളക്കടത്ത് സംഘത്തിന് അയച്ചു കൊടുക്കുന്നതുവരെ ഇവരെ ഇരുള്‍ നിറഞ്ഞ മുറിയില്‍ ദിവസങ്ങള്‍ താമസിപ്പിച്ചു. ഈ തുക പല തുണ്ടുകളായാണ് നല്‍കിയത്. ഒന്നിച്ച് നല്‍കിയാല്‍ അധികൃതര്‍ മണത്ത് അറിയുമെന്ന ഭയം മൂലമാണ് ഇങ്ങനെ ഇടപാടുകള്‍ നടത്തുന്നത്. അവസാന ഇന്‍സ്റ്റാള്‍മെന്റും മെക്‌സിക്കോയി ലെത്തിയപ്പോള്‍ എന്റെ വസ്ത്രങ്ങള്‍ തിരികെ നല്‍കി. അവര്‍ എന്റെ കണ്ണുകള്‍ ബന്ധിച്ചു. ഒരു ഗ്യാസ് സ്റ്റേഷനിലെത്തിയപ്പോള്‍ എന്റെ കണ്ണുകളിലെ കെട്ടഴിച്ചു. അവിടെ എന്റെ അമ്മയുടെ സഹോദരനെ കണ്ടു. തീരെ അപരിചിതമായ ഒരു രാജ്യം. അവര്‍ പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും മനസ്സിലാകുന്നില്ല. എനിക്ക് നിയമപരമായി ജോലി ചെയ്യാനാവില്ല. പുറമെ 12,630 ഡോളറിന്റെ കടവുമുണ്ട്. എന്നാല്‍ ഇവിടെ ഞാന്‍ സുരക്ഷിതനാണെന്ന് എനിക്കറിയാം. ക്രൂസ് പറയുന്നു. ഇതുപോലെ ധാരാളം ക്രൂസുമാര്‍ക്ക് അവരുടെ കഥകള്‍ പറയുവാന്‍ ഉണ്ടാവും
Join WhatsApp News
KKK 2018-07-02 13:42:58
rump nominated Brett Talley to a federal judgeship. It came out that he’d blogged favorably about the KKK. He had to withdraw. So he went back to working at the Justice Department, where he was—wait for it—in charge of vetting judicial nominees.
താനെ കുഴിച്ച കുഴികള്‍ 2018-07-02 17:18:30

Trump’s pick for IRS chief forgot to disclose that he owned real estate at a Trump property. That seems problematic for someone who’s supposed to be in charge of the nation’s tax agency.

*trump’s lawyer’s  testimony -backed by secretly recorded tapes- will open up trump’s decade’s worth of shady mob dealings with some of the worst crime organizations and corrupt states in the world. Trump's longtime personal attorney, Michael Cohen, says his loyalty is first to his family and country, not Trump

Michael Cohen is signaling prosecutors that he is ready to talk. It is too late for Trump to arrange for his legal fees because for him to now not testify would be obstruction. Cat is out of the bag with the only question being what kind of cat is it?

* Trump says "it's possible" the North Korea nuclear agreement could collapse

Neighbor 2018-07-02 17:32:46

Happy Birthday Canada 
Please know that our president doesn’t reflect all our views that we Americans have. I hope your day is filled with Poutine, maple syrup, Tim Hortons, hockey re-runs and apologies.

Sincerely,
A friendly neighbor.
ഒറ്റുകാര്‍ 2018-07-04 16:51:27

Patriotic News.

1-      Trump wants to meet with Putin alone, with no other aides present on either side, in Helsinki this month. That means no note-takers, witnesses, or official record.

2-      rump's life has been one failure after another – his fake presidency will be no different

3-      Many people are asking Where is Rudy Giuliani?

4-      Former Wrestler Tells CNN- Jim Jordan Knew About OSU Sexual Abuse. Lied today when he said he’d never been contacted by anyone about the growing child sex scandal at Ohio State where he worked. In fact, Ohio State’ lawyer’s contacted Jordan & he refused to talk to them.

5-      GOP Senators spending time in Moscow with their Russian counterparts....... on the 4th of July, Independence Day. Reagan is rolling over in his grave. The traitors to our Republic are becoming more and more apparent.

6-      McConnell has always been on the dark side. Name three things in his entire career that he has done that have helped the people of the USA. Huge deficits, cheating on judges, supporting voter suppression....

Trump fan 2018-07-05 06:32:57
Activists Arrested Protesting Trump's Immigration Policies At Statue Of Liberty
Get lost 2018-07-05 14:27:30
Protesters inflate a helium-filled Donald Trump blimp on June 26. They hope to deploy the creation during the U.S. president's visit to London next week. (Simon Dawson/Reuters)
വര്‍ഗീയ വാദികള്‍ 2018-07-05 17:15:27
"Go back to your own f*cking country" - white woman unleashes on New York bus passengers in racist rant, threatens to call the police.
ഇത്തരം വര്‍ഗീയ വാദികളെ സപ്പോര്‍ട്ട് ചെയുന്ന മലയാളികള്‍ ഉണ്ട് എന്നതു എത്ര പരിതാപകരം .
കൂടുതല്‍ കുരുക്കുകള്‍ 2018-07-05 17:27:59
Trump's top lawyer is hiring Hillary Clinton's top lawyer. That's not good news for Donald Trump.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക