ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചത് പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പെട്ട സമിതി-സിദ്ദിഖ്
FILM NEWS
02-Jul-2018

ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്ന് എ.എം.എം.എ സെക്രട്ടറി സിദ്ദിഖ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്‌നു സിദ്ദിഖിന്റെ പ്രതികരണം. അഞ്ചോ ആറോപേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. സംഘടനയുടെ ബൈലോ പ്രകാരം അതിന് നിയമപരമായ സാധുതയില്ല. ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.
ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം പിന്നീട് അതേ എക്‌സിക്യൂട്ടീവ് തന്നെ മരവിപ്പിച്ചിരുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. അന്ന് അവര്‍ ഇതിനെക്കുറിച്ച് പുറത്ത് പറഞ്ഞില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments